‘അപ്പോ കാശിന് വേണ്ടിയല്ല മോഷണമെന്ന് ഉറപ്പായി സാറെ..’- ‘കൂമൻ’ ട്രെയ്‌ലർ എത്തി

October 27, 2022

സംവിധായകൻ ജിത്തു ജോസഫിന്റെ സിനിമകളിലെല്ലാം സസ്പെൻസ് ആണ് പ്രധാന താരം. ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘കൂമൻ’ എന്ന ചിത്രത്തിലും ഒരു വ്യത്യസ്തമായ അന്വേഷണ സിനിമ സംവിധായകൻ വാഗ്ദാനം ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.‘കൂമാൻ ദി നൈറ്റ് റൈഡർ’ ‘ എന്നാണ് ചിത്രത്തിന്റെ പേര്. പതിവുപോലെ ജീത്തു ജോസഫ് കൂമനിലൂടെയും ആളുകളെ വിസ്മയിപ്പിക്കും എന്നതിൽ തർക്കമില്ല. അത്രക്ക് മികവാർന്ന ട്രെയ്‌ലർ ആണ് പ്രേക്ഷാകരിലേക്ക് എത്തിയിരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആർ കൃഷ്ണ കുമാറും ഛായാഗ്രഹണം സതീഷ് കുറുപ്പും നിർവ്വഹിക്കുന്നു. വിഷ്ണു ശ്യാം സംഗീതസംവിധാനവും എഡിറ്റിംഗ് വിഭാഗം വി എസ് വിനായകും നിർവ്വഹിക്കുന്നു. വിനായക് ശശികുമാറും സൗണ്ട് ഡിസൈനർ സിനോയ് ജോസഫും ചേർന്നാണ് കൂമനിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

Read Also: “എന്റെ മാലാഖക്കുട്ടി..”; തന്റെ മകൾ കോലിയുടെ ഷോട്ട് അനുകരിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ശ്രീശാന്ത്

ആസിഫ് അലിയെ കൂടാതെ ബൈജു, റിയാസ് നർമ്മകല, രഞ്ജി പണിക്കർ, ബാബുരാജ്, മേഘാനന്ദൻ, പൗളി, രാജേഷ് പറവൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറുവശത്ത്, വരാനിരിക്കുന്ന ‘റാം’ എന്ന ചിത്രത്തിനായി ജിത്തു ജോസഫ് വീണ്ടും നടൻ മോഹൻലാലിനൊപ്പം ഒന്നിക്കുന്നു. നിരവധി നിഗൂഢ ഘടകങ്ങളുള്ള ഒരു ആക്ഷൻ എന്റർടെയ്‌നറാണ് ചിത്രം. ‘ഫൈനൽ സ്‌കോർ’, ‘അവഞ്ചേഴ്‌സ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് സ്റ്റണ്ട് സംവിധായകൻ പീറ്റർ പെഡ്രേറോയാണ് ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ നടി തൃഷ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story highlights- kooman trailer