‘മറന്നുവോ പൂമകളെ..’; പാട്ടുവേദിയിലെ ആദ്യ പ്രകടനത്തിൽ തന്നെ മാസ്മരിക ആലാപനവുമായി മിലൻ- വിഡിയോ

October 10, 2022

മലയാളികൾക്ക് രണ്ടു സീസണുകളിലായി പാട്ടിന്റെ വസന്തകാലം തീർത്ത ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഭാധനരായ ഒട്ടേറെ ഗായകരാണ് ഒഡീഷനിൽ നിന്നും മത്സരവേദിയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ആദ്യ പ്രകടനത്തിൽ തന്നെ വിസ്മയിപ്പിച്ച് താരമായി മാറിയിരിക്കുകയാണ് തൃശൂർ സ്വദേശി മിലൻ എന്ന മിടുക്കൻ.

ആകാശമായവളെ എന്ന ഗാനം സിനിമയിലെന്നതിനേക്കാൾ ഹിറ്റായത് മിലൻ പാടിയപ്പോഴാണ്. പാട്ടുവേദിയിലേക്ക് എത്തിയപ്പോൾ മിലൻ ആലപിച്ചത് ‘മറന്നുവോ പൂമകളെ..’ എന്ന ഗാനമാണ്. ഉള്ളുതൊട്ട് പാടിയ മിലനെ കാത്തിരുന്നത് നിറഞ്ഞ കയ്യടികളാണ്. രണ്ടു സീസണുകളിലും നിരവധി സർഗപ്രതിഭകളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യവേദിയിൽത്തന്നെ വിസ്മയിപ്പിച്ച ആളുകൾ ചുരുക്കമാണെന്നും അങ്ങനെയൊരാളാണ് മിലൻ എന്നും വിധികർത്താക്കൾ പറയുന്നു.

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടക്കുകയാണ്. സർഗപ്രതിഭകളായ ഒട്ടേറെ ഗായകരിൽ നിന്നും ഒഡീഷനിലൂടെ തെരെഞ്ഞെടുക്കപ്പെട്ട കുരുന്നുകളാണ് ഇത്തവണയും മത്സര വേദിയിലേക്ക് എത്തുന്നത്.

Read Also: ബ്രഹ്മാണ്ഡ ഹിറ്റ്; തമിഴ് നാട്ടിൽ റെക്കോർഡ് കളക്ഷൻ നേടി പൊന്നിയിൻ സെൽവൻ, പിന്തള്ളിയത് വിജയ്, കമൽ ഹാസൻ ചിത്രങ്ങളുടെ റെക്കോർഡുകളെ

പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിൽ അവസരം ലഭിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓഡിഷനിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് മത്സര വേദിയിലേക്ക് എത്തിയത്.

Story highlights- milan’s amazing performance