‘വാടരുതേ എൻ ഉയിരേ..’- ഉള്ളുതൊട്ട് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയിലെ ഗാനം

October 22, 2022

സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും നായികാ നായകന്മാരായി എത്തുന്ന പുതിയ ചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണിത്. സിനിമയിലെ ഹൃദ്യമായൊരു ഗാനം പ്രേക്ഷകരിലേക്ക് എത്തി. സുരാജ് വെഞ്ഞാറന്മൂടും ആൻ അഗസ്റ്റിനും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ്. മാഹിയിൽ ചിത്രീകരണം നടന്ന സിനിമയിലെ വാടരുതേ എൻ ഉയിരേ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

ഔസേപ്പച്ചൻ സംഗീതം പകർന്ന ഗാനത്തിന്റെ വരികൾ പ്രഭ വർമ്മയുടേതാണ്. നിത്യ മാമ്മൻ ആലപിച്ചിരിക്കുന്നു. സാഹിത്യകാരൻ എം മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണിത്. എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കൃതിയിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ, ജനാർദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ,മഹേഷ്,നീന കുറുപ്പ്, ദേവി അജിത്ത്, കബനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

അതേസമയം, വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വലിഞ്ഞ ആന്‍ മലയാളികളുടെ പ്രിയ നടന്‍ അഗസ്റ്റിന്റെ മകളാണ്. അതേസമയം, അനശ്വര നടൻ സത്യന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രത്തിലും ആൻ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന. ജയസൂര്യയാണ് ചിത്രത്തിൽ സത്യനായി അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോ ആണ് ആൻ അവസാനം അഭിനയിച്ച ചിത്രം.

Story highlights- Vaadaruthe Video Song from Autorickshawkkarante Bharya|