മഞ്ഞുമലനിരകളിൽ മനോഹര ഗാനവുമായി അഹാന- വിഡിയോ

November 22, 2022

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ച അഹാന ‘തോന്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന പാട്ടും നൃത്തവുമായി എപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ആലാപനത്തിലൂടെ വിസ്മയിപ്പിക്കുകയാണ് നടി. അമ്മയുടെ ജന്മദിനം ആഘോഷിക്കാൻ കാശ്‌മീർ പോയപ്പോൾ മഞ്ഞുമലയുടെ പശ്ചാത്തലത്തിൽ നടി ഏല്പിക്കുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. പ്രശസ്തമായ ഒരു ഹിന്ദി ഗാനമാണ് അഹാന ആലപിച്ചത്.

ലൂക്ക, പതിനെട്ടാം പടി എന്നീ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. സ്റ്റുഡിയോ സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്ന് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്ത 2019 ലെ ലൂക്ക എന്ന സിനിമയിൽ നടൻ ടൊവിനോ തോമസിനൊപ്പം അഭിനയിച്ചതാണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായത്.

Read Also: കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്ന ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന. അടുത്തിടെ ഗാംഗുഭായി കത്തിയാവാഡിയിലെ ഗാനത്തിന് അഹാന ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു. ബീസ്റ്റിലെ അറബിക് ഗാനത്തിനും നടി ചുവടുവെച്ചിരുന്നു.

Story highlights- ahaana krishna’s beautiful cover song