“തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..”; ഒരു അടിപൊളി ഗാനവുമായി എത്തി പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തിയ കൊച്ചു ഗായിക

November 3, 2022

വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

ഇപ്പോൾ പാട്ടുവേദിയെ ആവേശത്തിലാക്കിയ ഒരു പ്രകടനവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചു ഗായിക. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ “തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..” എന്ന ഗാനമാണ് ഗായിക വേദിയിൽ ആലപിച്ചത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ അടിപൊളി ഗാനം ആലപിച്ച് പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തുകയായിരുന്നു ഈ കുഞ്ഞു ഗായിക.

അതേ സമയം മൂന്നാം സീസണിലെ ആദ്യ ഗോൾഡൻ ക്രൗൺ നേടിയ പ്രകടനം കാഴ്ച്ചവെച്ച സിദ്‌നാനിന്റെ പ്രകടനമാണ് ഇതിന് മുൻപ് ഏറെ ശ്രദ്ധേയമായി മാറിയത്. അമ്പരപ്പിക്കുന്ന ആലാപന മികവാണ് ഈ കൊച്ചു ഗായകൻ വേദിയിൽ കാഴ്ച്ചവെച്ചത്. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ “പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക..” എന്ന് തുടങ്ങുന്ന ഗാനമാണ് സിദ്നാൻ വേദിയിൽ ആലപിച്ചത്. അമ്പരപ്പിക്കുന്ന മികവോടെ കുഞ്ഞു ഗായകൻ പാടി തീർന്നപ്പോഴേക്കും എഴുന്നേറ്റ് നിന്നാണ് വിധികർത്താക്കൾ കൈയടിച്ചത്. തീർത്തും അവിശ്വസനീയമായ പ്രകടനമാണ് സിദ്നാൻ കാഴ്ച്ചവെച്ചതെന്നാണ് ജഡ്‌ജസ് ഒന്നടങ്കം പറഞ്ഞത്.

Read More: ‘അപ്പോ ഡോക്ടർ സണ്ണിക്ക് മനസിലായി, ഗംഗയ്ക്കാണ് ഭ്രാന്തെന്ന്..’- ചിരിപടർത്തി ഒരു മിടുക്കി

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.

Story Highlights: An unforgettable performance at flowers top singer