“ഇത്രയും വലിയൊരു പരിപാടിയിൽ പങ്കെടുക്കുന്നത് വലിയൊരു ഇടവേളയ്ക്ക് ശേഷം..”; ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോയിൽ പങ്കെടുക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് ഭാവന

November 9, 2022

മലയാളത്തിലെ പ്രമുഖ സിനിമ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരക്കുന്ന ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോ നാളെ രാത്രി 9 മണിക്ക് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിൽ നടക്കും. ഫ്‌ളവേഴ്‌സും ട്വന്റി ഫോറും ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് ജിദ്ദ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.

വലിയൊരു ഇടവേളയ്ക്ക് ശേഷം നടി ഭാവനയും ഒരു സ്റ്റേജ് ഷോയുടെ ഭാഗമാവുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിൽ ലൈവ് പർഫോമൻസുമായി പ്രിയതാരം എത്തുകയാണ്. ഇപ്പോൾ ഇതിലുള്ള സന്തോഷം താരം പങ്കുവെച്ചിരിക്കുകയാണ്.

‘വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്ര വലിയ പരിപാടിയിൽ ഞാൻ പങ്കെടുക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് ഞാൻ. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിധ ചേരുവകളും ചേർത്താണ് ഇവന്റ് ഒരുക്കിയിരിക്കുന്നത്’- ഭാവന പറഞ്ഞു. യുഎഇയിൽ സ്റ്റേജ് പർഫോമൻസിന് പോയിട്ട് വർഷങ്ങളായെന്നും സിനിമ ചെയ്യുന്ന അതേ സന്തോഷമാണ് സ്‌റ്റേജിൽ പെർഫോം ചെയ്യുമ്പോഴുമെന്ന് ഭാവന പറഞ്ഞു. നവംബർ 10 ന് നടക്കുന്ന പരിപാടിയുടെ ഭാഗമാകുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു.

Read More: ‘പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് മുന്നില്‍ തെളിഞ്ഞുവന്നത്’- ഹിറ്റ് സിനിമയ്ക്ക് അഭിനന്ദനവുമായി കെ.കെ ശൈലജ ടീച്ചർ

ഫ്ളവേഴ്സ് ആന്ഡ് ട്വന്റി ഫോർ മേധാവി ആർ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സിനിമാ ടിവി താരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം പേരാണ് മൂന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന നോൺ സ്റ്റോപ്പ് എന്റർടൈൻമെന്റ് ഷോയ്ക്കായി കേരളത്തിൽ നിന്നെത്തുന്നത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കാൻ www.ticketingboxoffice.com എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.

Story Highlights: Bhavana about being part of flowers on stage mega show