ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോൾ; നോർത്ത് ഈസ്റ്റിനെതിരെ ഇന്ന് ജയിച്ചേ തീരൂ

November 5, 2022

തുടർച്ചയായ മൂന്ന് തോൽവികൾ നൽകിയ ക്ഷീണത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വമ്പൻ വിജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയതെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും കനത്ത പരാജയമാണ് ടീമിനെ കാത്തിരുന്നത്. ഇപ്പോൾ സീസണിലെ അഞ്ചാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ഇപ്പോൾ മത്സരത്തിൽ ആദ്യ ഗോൾ നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അൻപത്തിയാറാം മിനുട്ടിൽ ദിമിത്രിയോസ് ദിയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വല കുലുക്കിയിരിക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നില്ല. ആരാധകർക്കായി ഒരു തകർപ്പൻ വിജയം തന്നെ നേടാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയിരിക്കുന്നത്.

മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയിരിക്കുന്നത്. സന്ദീപ് സിംഗ്, നിഷു കുമാർ, റുയിവ ഹോർമിപാം, സൗരവ് മണ്ഡൽ, ഇവാൻ കലിയുഷ്നി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, ജെസൽ കാർനീറോ, സഹൽ അബ്ദുൽ സമദ്, പുയ്തിയ എന്നിവർ ബെഞ്ചിലാണ്. സന്ദീപ്, നിഷു, ഹോർമിപാം എന്നിവർക്കൊപ്പം മാർകോ ലെസ്കോവിച് ആണ് പ്രതിരോധത്തിൽ. സൗരവ്, ജീക്സൺ, കലിയുഷ്നി എന്നിവർ മധ്യനിരയിലും രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവർ ആക്രമണത്തിലും അണിനിരന്നിട്ടുണ്ട്.

Read More: കട്ടൗട്ട് പോര് തുടരുന്നു; റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടുമായി മലയാളി ആരാധകർ, ഉയർത്തിയത് ക്രെയിൻ ഉപയോഗിച്ച്

അതേ സമയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടന മത്സരത്തിൽ 3-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞത്. അഡ്രിയാൻ ലൂണയിലൂടെയാണ് കേരളത്തിൻ്റെ ആദ്യഗോൾ പിറന്നത്. പിന്നീട് ഇവാൻ കല്യൂഷ്നി ഇരട്ട ഗോൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയം പൂർത്തിയാക്കുകയായിരുന്നു. അലക്‌സിലൂടെയാണ് ഈസ്റ്റ് ബംഗാൾ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Story Highlights: Kerala blasters scores against north east united