അപ്പനെ കൊഞ്ചിക്കുന്ന ഇസുക്കുട്ടൻ- സ്നേഹംനിറഞ്ഞൊരു വിഡിയോ

November 5, 2022

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ.  പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കിയിരുന്നു താരം. ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിൽ നിന്നുമുള്ള രസകരമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇസഹാക്കിനൊപ്പമുള്ള വിഡിയോയാണ് ഇത്. അപ്പനെ കൊഞ്ചിക്കുകയാണ് ഈ കുഞ്ഞുമകൻ. കാഴ്ചക്കാരുടെ മനസ്സിൽ സ്നേഹം നിറയ്ക്കുകയാണ് ഈ വിഡിയോ.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഇസഹാക്കിനുമൊപ്പം പ്രിയയുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ്, ‘അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ താരം. ആ യാത്ര കുഞ്ചാക്കോ ബോബൻ ഒരു സൂപ്പർസ്റ്റാറിലേക്ക് വഴിമാറും വരെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. 

അതേസമയം, ‘അജഗജാന്തരം’ സംവിധായകൻ ടിനു പാപ്പച്ചൻ അടുത്തതായി ഒരുക്കുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് നടൻ കുഞ്ചാക്കോ ബോബനാണ്.‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചൻ തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ചിത്രത്തിലും ‘അജഗജാന്തരം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരായ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിന് ‘ജല്ലിക്കട്ട്’, ‘സർക്കാർ’ ഫെയിം ജിന്റോ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ് വിഭാഗം നിഷാദ് യൂസഫാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ കലാസംവിധായകനായി ഗോകുൽ ദാസ് എത്തുന്നു.

Sory highlights- Kunchacko boban’s birthday celebration