“ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ..”; പാട്ടിനൊപ്പം മമ്മൂക്കയുടെ ചുവടുകൾ വെച്ച് വേദിയെ വിസ്‌മയിപ്പിച്ച് മിലൻ

November 14, 2022

മലയാളികളുടെ പ്രിയ പാട്ടുവേദി മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.

ഇപ്പോൾ കൊച്ചു ഗായകൻ മിലനാണ് വേദിയെ വിസ്‌മയിപ്പിച്ച ഒരു പ്രകടനവുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ‘ജോണി വാക്കർ’ എന്ന ഹിറ്റ് ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട “ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ..” എന്ന ഗാനമാണ് മിലൻ ആലപിച്ചത്. എസ് പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. യേശുദാസ് ചിത്രത്തിൽ ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് മിലൻ വേദിയിൽ പാടിയത്. ആലാപനത്തിനൊപ്പം മമ്മൂട്ടിയുടെ ചില ചുവടുകളും മിലൻ വേദിയിൽ പുറത്തെടുത്തു.

മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് മൂന്നാം സീസണിലെ ഈ കുരുന്ന് ഗായകർ. പാട്ടിനൊപ്പം ഈ കുഞ്ഞുങ്ങളുടെ തമാശ നിറഞ്ഞ കൊച്ചു വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കാറുള്ളത്.

Read More: ചന്ദനക്കിണ്ണം മാത്രമാണെങ്കിലെന്താ, പല്ലവി ഏഴുതവണ പാടിയില്ലേ..- പാട്ടുവേദിയിൽ ചിരിപടർത്തിയ നിമിഷം

അതേ സമയം സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2 ജേതാവായി മാറുകയായിരുന്നു. തിരുവോണ ദിനത്തിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സംഗീത മത്സരത്തിന്റെ ഫൈനൽ അരങ്ങേറിയത്. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്.

Story Highlights: Milan sings a hit mammootty song