ക്രാബ് റൈസ് മുതൽ ചോക്ലേറ്റ് വിഭവങ്ങൾ വരെ; ശില്പ ഷെട്ടിയുടെ റസ്റോറന്റ് വിശേഷങ്ങളുമായി റിമി ടോമി- വിഡിയോ

November 5, 2022

പാട്ടിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന താരമാണ് റിമി ടോമി. പാട്ടിലാണ് തുടക്കമെങ്കിലും റിമി കൈവെക്കാത്ത മേഖലകൾ ഇല്ല. അവതാരക, അഭിനേത്രി, നർത്തകി, തുടങ്ങി ഇപ്പോൾ യുട്യൂബ് ചാനലിലും എത്തിനിൽകുകയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചചെയ്യാറില്ലാത്ത റിമിയുടെ മേക്കോവർ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഫിറ്റ്നസിന് ഒപ്പം ഭക്ഷണ വിശേഷവുമായി എത്തിയിരിക്കുകയാണ് റിമി ടോമി.

ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ റസ്റ്റോറന്റ് വിശേഷവുമായാണ് റിമി ടോമി എത്തിയിരിക്കുന്നത്. ക്രാബ് റൈസ് മുതൽ ചോക്ലേറ്റ് വിഭവങ്ങൾ വരെ ആസ്വദിക്കുന്ന റിമിയെ വിഡിയോയിൽ കാണാം. ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും ആ റസ്റ്റോറന്റിൽ ലഭ്യമായ വേറിട്ട വിഭവങ്ങളെക്കുറിച്ചും റിമി ടോമി പങ്കുവെച്ചു.

റിമി ടോമി ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ്. ഗായിക എന്ന നിലയിൽ മാത്രമല്ല റിമി താരമാകുന്നത്. അഭിനേത്രിയും അവതാരകയും നർത്തകിയുമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ റിമി ടോമി ഒരുക്കിയ ഒരു കവർ ഗാനം ശ്രദ്ധനേടിയിരുന്നു. പാട്ടും നൃത്തവുമായിരുന്നു ഈ വീഡിയോയുടെ പ്രത്യേകത. ‘ദ്വാദശിയിൽ’ എന്നുതുടങ്ങുന്ന ഗാനമാണ് റിമി ആലപിച്ചതും ചുവടുവെച്ചതും.

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന സിനിമയിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തിയത്. അതിനുമുൻപ് അവതാരകയായി സജീവമായിരുന്നു. പിന്നീട് ഗായികയായും അവതാരകയായുമെല്ലാം റിമി ശ്രദ്ധനേടി. പിന്നീട് അഭിനേത്രിയായും റിമി തിളങ്ങി. ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ് താരം.

ദിലീപ് നായകനായ മീശ മാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പ്രശസ്തയായത്. ‘കരളേ കരാളിന്റെ കരളേ’, ‘കൽക്കണ്ട മലയേ’ തുടങ്ങിയ ഗാനങ്ങൾ റിമിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കുഞ്ഞിരാമായണം’ തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിട്ടുണ്ട്.

Read Also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയായ ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി സ്ഥിരം എത്താറുണ്ട് റിമി ടോമി. റിമിക്കൊപ്പം തന്നെ താരത്തിന്റെ സഹോദരിയുടെ മകൻ കുട്ടാപ്പിയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. കൺമണി റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളാണ്. കൺമണി അഭിനയലോകത്തും സജീവമാണ്.  

Story highlights- rimi tomy about shilpa shetty’s hotel