തോൽവിയോടെ തുടക്കം; അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യയുടെ കുതിപ്പ്

November 22, 2022

ലോകമെങ്ങുമുള്ള അർജന്റീന ആരാധകരെയും മെസി ആരാധകരെയും ഞെട്ടിച്ച് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. സൗദി അറേബ്യയാണ് മിശിഹായുടെ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയിലൂടെ അർജന്റീന തന്നെയാണ് മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കിയതോടെ സൗദി അട്ടിമറി വിജയം നേടുകയായിരുന്നു.

പത്താം മിനിറ്റിൽ ലയണൽ മെസിയാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ് സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. സൂപ്പർ താരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ മടക്കുകയായിരുന്നു സൗദി അറേബ്യ. അര്‍ജന്റീനയെ ആദ്യ പകുതിയില്‍ പ്രതിരോധ മികവുകൊണ്ട് തടഞ്ഞുനിര്‍ത്തിയ സൗദി അറേബ്യ രണ്ടാം പകുതിയുടെ 48-ാം മിനിറ്റിലാണ് ഗോള്‍ നേടിയത്. അല്‍ ഷെഹ്‌റിയിലൂടെയായിരുന്നു സൗദി അറേബ്യയുടെ ആദ്യ ഗോള്‍. പിന്നീട് സലിം അൽ ദവ്സരി സൗദിക്കായി രണ്ടാമത്തെ ഗോളും നേടി. സൗദി അറേബ്യ ചെറിയ സംഘമല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് മത്സരത്തില്‍ ഉണ്ടായത്.

Story Highlights: Saudi arabia win against argentina