മുകുന്ദൻ ഉണ്ണിയുടെ രണ്ടാം ഭാഗത്തിൽ സലിം കുമാർ ഉണ്ടാവുമോ; മറുപടിയുമായി വിനീത് ശ്രീനിവാസൻ

November 19, 2022

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.’ വ്യത്യസ്‌തമായ പ്രൊമോഷൻ പരിപാടികളുമായി ചിത്രം നേരത്തെ തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.’ മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിനായി കാത്തിരുന്നത്. താരത്തിന്റെ വളരെ വ്യത്യസ്‌തമായ ഒരു വേഷമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ അഭിനവ് സുന്ദര്‍ നായകും വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം കിട്ടിയതിനെ തുടർന്ന് രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചു തുടങ്ങിയെന്ന് ഇരുവരും പറഞ്ഞു. ആദ്യ ഭാഗത്ത് ശബ്‍ദ സാന്നിധ്യമായിരുന്ന സലിം കുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ടാവുമോയെന്ന് ആരാധകർ ചോദിച്ചിരുന്നു. അദ്ദേഹം രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നെങ്കിൽ മനോഹരമായേനെ എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read More: കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

Story Highlights: Vineeth sreenivasan about salim kumar being part of the sequel