അർജന്റീനയ്ക്ക് തിരിച്ചടി; ഇന്നത്തെ മത്സരത്തിൽ നിർണായക താരം കളിക്കില്ലെന്ന് സൂചന

December 3, 2022

രണ്ടാം പ്രീ-ക്വാർട്ടർ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന അർജന്റീനയ്ക്ക് വലിയ തിരിച്ചടി. ടീമിന്റെ അന്തിമ ഇലവൻ പ്രഖ്യാപിച്ചപ്പോൾ ഏയ്ഞ്ചല്‍ ഡി മരിയ കളിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഏയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. താരം കളിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ താരത്തിന്റെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു.

രാത്രി 12.30 നാണ് അർജന്റീന-ഓസ്ട്രേലിയ പ്രീ-ക്വാർട്ടർ പോരാട്ടം. പോളണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീ-ക്വാർട്ടറിലെത്തിയത്‌. രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോളിന്റെ ബലത്തിലായിരുന്നു അർജന്റീനയുടെ വിജയം. 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ടീം ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്. ഇതോടെ വിമർശകരുടെ വായടപ്പിച്ച് ആധികാരികമായാണ് അർജന്റീനയുടെ പ്രീ-ക്വാർട്ടർ പ്രവേശനം.

Read More: ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

അതേ സമയം ഇതിഹാസ താരം ലയണൽ മെസി പ്രൊഫഷണൽ ഫുട്‌ബോളിൽ ഇന്ന് 1000 മത്സരങ്ങൾ പൂർത്തിയാക്കുകയാണ്. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്നത്തെ പ്രീ-ക്വാർട്ടർ മത്സരത്തിന് താരം ഇറങ്ങുന്നതോടെയാണ് ചരിത്ര മുഹൂർത്തം പിറക്കുന്നത്.

Story Highlights: Angel di maria may miss match against australia