മേധക്കുട്ടിയെ മടിയിലിരുത്തി അനുരാധ പാടി, ‘മലർന്ത് മലരാത പാതി മലർ പോലെ..’-വിഡിയോ

December 7, 2022

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. പാട്ടുവേദിയിലെ മത്സരാർത്ഥികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും വളരെയേറെ സ്വീകാര്യതയും പ്രാധാന്യവും വേദി നൽകാറുണ്ട്. അതുകൊണ്ടുതന്ന മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ ഇങ്ങനെ ടോപ് സിംഗർ വേദിയിൽ പിറക്കാറുണ്ട്. മൂന്നാം സീസണിലും വളരെ രസകരമായ സംസാരവുമായി എത്തി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് കുറുമ്പന്മാരും കുറുമ്പികളും.

പാട്ടുവേദിയിലെ മേധ എന്ന മിടുക്കിയാണ് ഇപ്പോൾ താരമാകുന്നത്. മുൻപ്, മണിച്ചിത്രത്താഴ് സിനിമയെക്കുറിച്ച് പറഞ്ഞാണ് മേധ ശ്രദ്ധനേടിയത്. ഇപ്പോൾ ഹൃദ്യമായൊരു ഗാനത്തിലൂടെ പാട്ടുവേദിയുടെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങുകയാണ് ഈ മിടുക്കി. എല്ലാവരും സ്നേഹ ചുംബനങ്ങൾ നൽകിയപ്പോൾ വിധികർത്താക്കളിൽ ഒരാളായ അനുരാധ മനോഹരമായ ഒരു ഗാനമാണ് മേധക്കുട്ടിക്കായി പാടി നൽകിയത്. ‘മലർന്ത് മലരാത പാതി മലർ പോലെ..’എന്ന ഗാനമാണ് മേധയ്ക്കായി അനുരാധ പാടിയത് .

Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം

അതേസമയം എ ആർ റഹ്മാൻ സംഗീത ലോകത്തിന് സമ്മാനിച്ച ഗായികയാണ് അനുരാധ, ബോംബെ എന്ന ചിത്രത്തിൽ റഹ്‌മാന്റെ ഗാനത്തിന് ഹമ്മിങ് പാടിക്കൊണ്ടായിരുന്നു അനുരാധ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റഹ്മാന്റെ തന്നെ സംഗീതത്തിൽ പുറത്തിറങ്ങിയ ഇന്ദിര എന്ന ചിത്രത്തിലെ ഇനി അച്ചം ഇല്ലൈ എന്ന ഗാനമാണ് അനുരാധ ആദ്യമായി സോളോ പാടിയത്. പിന്നീടങ്ങോട്ട് പാട്ട് പ്രേമികളുടെ ഹൃദയം കവരുന്ന നിരവധി ഗാനങ്ങളുമായി ഈ ഗായിക തെന്നിന്ത്യൻ സംഗീത ലോകത്തിന് പ്രിയങ്കരിയായി മാറി.

Story highlights- anuradha sings for medha mehar

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!