ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക്- ആദ്യ ചിത്രം നെറ്റ്ഫ്ലിക്സിന് വേണ്ടി..

December 7, 2022

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. സഹോദരി സുഹാന ഖാനെപ്പോലെ സിനിമയിൽ അഭിനയിക്കുന്നതിന് പകരം ആര്യൻ സംവിധാനരംഗത്തേക്കാണ് ചുവടുവയ്ക്കുന്നത്. ഷാരൂഖിന്റെയും ഗൗരിയുടെയും നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പിന്തുണയ്ക്കുന്ന തന്റെ ആദ്യ ഫീച്ചർ സ്‌ക്രിപ്റ്റിന്റെ ഒരു സ്‌നീക്ക് പീക്ക് ആര്യൻ പങ്കുവെച്ചു.

സുഹൃത്തുക്കളും സിനിമാതാരങ്ങളും ആര്യന് വിജയം ആശംസിക്കാനെത്തിയപ്പോൾ മാതാപിതാക്കളായ ഷാരുഖിന്റെയും ഗൗരിയുടെയും പ്രതികരണം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഷാരൂഖും ഗൗരി ഖാനും ആര്യന്റെ അരങ്ങേറ്റത്തിന് ആശംസകൾ നേർന്നു. “ ചിന്തിക്കുന്നു…വിശ്വസിക്കുന്നു…സ്വപ്നം കണ്ടു, ഇപ്പോൾ ധൈര്യമായി…ആദ്യ സംരംഭത്തിന് നിനക്ക് ആശംസകൾ നേരുന്നു. ഇത് എല്ലായ്പ്പോഴും സവിശേഷമാണ്, ”ഷാരൂഖ് കമന്റ് സെക്ഷനിൽ കുറിച്ചു.

ഈ പ്രോജക്റ്റ് 2023-ൽ ആരംഭിക്കും. അടുത്ത വർഷം ആര്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ, സഹോദരി സുഹാന ഖാനും അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന സോയ അക്തറിന്റെ അടുത്ത ചിത്രമായ ദ ആർച്ചീസിലാണ് സുഹാന അഭിനയിക്കുന്നത്.

Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം

സംവിധായകൻ ആറ്റ്ലിയുടെ ചിത്രത്തിലാണ് ഇനി ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. അതേസമയം ആറ്റ്ലി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനും നയന്താരയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ബോളിവുഡ് താരം ഷാരൂഖ് ഖാൻ അച്ഛനും മകനുമായി ഇരട്ടവേഷത്തിലുമാണ് എത്തുന്നത് എന്നാണ് സൂചന. ചിത്രത്തിൽ നടി പ്രിയാ മണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.  ഇവർക്ക് പുറമെ സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ജവാനിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Story highlights- Aryan Khan announces his first directorial project