എണ്ണിയാലൊടുങ്ങാത്ത ശിഖരങ്ങൾ; വെട്ടിയാൽ രക്ത നിറം- അത്ഭുതമായി ‘ഡ്രാഗൺ ബ്ലഡ്’ മരം

December 23, 2022

വൈവിധ്യമാർന്ന സസ്യജാലങ്ങൾ നിറഞ്ഞതാണ് ഭൂമി. ഇനിയും കണ്ടെത്താനും അറിയാനും ബാക്കി. അങ്ങനെ വളരെയധികം സവിശേഷതകൾ നിറഞ്ഞ ഒരു വൃക്ഷമുണ്ട് യെമനിൽ. ഈ വൃക്ഷം സകോത്ര ദ്വീപസമൂഹത്തിലാണ് കാണപ്പെടുന്നത്. 650 വർഷത്തോളം ആയുസുള്ള വൃക്ഷങ്ങളാണ് ഇവ. കൗതുകമെന്തെന്നാൽ ഈ വൃക്ഷങ്ങളുടെ ഘടനയാണ്. ഒരു കുടപോലെ കാണപ്പെടുന്ന മരങ്ങളിൽ എണ്ണിയാലൊടുങ്ങാത്തത്ര ശിഖരങ്ങളുണ്ട്.

ഈ ശിഖരങ്ങളെല്ലാം ഒരേ മാതൃകയിൽ ഒരേ അളവിലാണ് ചുറ്റും വളരുന്നത്. അതുകൊണ്ട് തന്നെ വെട്ടിയൊതുക്കാതെ സ്വയമേ ഒരു കുടയുടെ ആകൃതിയിലേക്ക് മരങ്ങൾ എത്തുന്നു. ഉയരം 33 മുതൽ 39 അടി വരെയാകാറുണ്ട്. ചൂട് കൂടിയ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുക. ‘ഡ്രാഗൺസ് ബ്ലഡ്’ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ പേരിന് പിന്നിൽ ഒരു കൗതുകമുണ്ട്.

Read Also: “11 വർഷങ്ങൾ, എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു..”; വിവാഹവാർഷികത്തിൽ അമാലിന് മനസ്സ് തൊടുന്ന കുറിപ്പുമായി ദുൽഖർ സൽമാൻ

ഈ വൃക്ഷത്തിന്റെ പുറം തൊലി പൊളിച്ചാൽ അകത്തുനിന്നും വരുന്നത് രക്ത നിറത്തിലുള്ള കറയാണ്. . മറ്റ് മരങ്ങൾ മുറിക്കുമ്പോൾ വെള്ളയും മഞ്ഞയും നിറത്തിലുള്ള പശ പുറത്തുവരുന്നത് കാണാറില്ലേ? അതുപോലെ ഈ മരത്തിൽ നിന്നും രക്തം പോലെയാണ് വരുന്നത്. അപൂർവമായ രൂപവും പ്രത്യേകതയും കാരണം മാന്ത്രിക വൃക്ഷമായും ഇവ കരുതപ്പെടുന്നു. പല അസുഖങ്ങൾക്കും മരുന്നായും ഈ രക്തവർണ്ണത്തിലുള്ള കറ ഉപയോഗിക്കാറുണ്ട്.

Story highlights- dragon blood tree