ഫൈനലിൽ റൊണാൾഡോയും മെസിയും ഏറ്റുമുട്ടുമോ; നൂറ്റാണ്ടിലെ പോരാട്ടത്തിന് സാധ്യതകൾ ഏറെയെന്ന് വിലയിരുത്തൽ
ഖത്തർ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെയാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. നാളെ രാത്രി 8.30 ന് ബ്രസീൽ ക്രോയേഷ്യയെ നേരിടുമ്പോൾ 12.30 ന് നടക്കുന്ന മത്സരത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. ശനിയാഴ്ച്ച നടക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട് ഫ്രാൻസിനെയും പോർച്ചുഗൽ മൊറോക്കോയെയും നേരിടും.
ഇപ്പോൾ ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഖത്തർ സാക്ഷ്യം വഹിക്കുമോയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. അർജന്റീനയ്ക്ക് ക്വാർട്ടറിലെയും സെമിയിലെയും വമ്പന്മാരെ തോൽപ്പിച്ച് ഫൈനലിൽ എത്താൻ കഴിഞ്ഞാൽ ഒരു പക്ഷെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു പോരാട്ടത്തിന് ഖത്തറിന് സാക്ഷിയാവാൻ കഴിഞ്ഞേക്കും. ക്വാർട്ടറിൽ മൊറോക്കോയെയും സെമിയിൽ ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരത്തിലെ വിജയികളെയും മറികടന്ന് ഫൈനലിൽ മെസിയുടെ അർജന്റീനയോട് ഏറ്റുമുട്ടാൻ സാക്ഷാൽ റൊണാൾഡോയുടെ പോർച്ചുഗൽ എത്താനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. എങ്കിലത് നൂറ്റാണ്ടിലെ പോരാട്ടമാവും.
മെസിയാണോ റൊണാൾഡോയാണോ ഏറ്റവും മികച്ച ഫുട്ബോളർ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാവില്ലെങ്കിൽ പോലും ഇരുവരും തമ്മിൽ ലോക കിരീടത്തിനായി ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകർ. അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള ഫൈനൽ പോരാട്ടം ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
Read More: നെയ്മറെയും റിചാർലിസണെയും കെട്ടിപ്പിടിച്ച മലയാളി; വൈറലായ കുഞ്ഞാന്റെ വിഡിയോ
അതേ സമയം ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ലോകകപ്പായി മാറുകയാണ് ഖത്തറിലേത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ ഏറ്റവും മികച്ച മത്സരങ്ങളാണ് ഇത്തവണ നടന്നത്. വമ്പൻ ടീമുകൾ ചെറിയ ടീമുകൾക്ക് മുൻപിൽ അടിതെറ്റി വീഴുന്ന കാഴ്ച്ച ഖത്തറിൽ സ്ഥിരമായി കാണാമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേതെന്ന് ഫിഫ അധ്യക്ഷന് ജിയോനി ഇന്ഫാന്റിനോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Story Highlights: Fans expecting argentina-portugal final