‘സാമി സാമി’ ഗാനത്തിന് റഷ്യൻ സ്ത്രീകളോടൊപ്പം നൃത്തം ചെയ്ത് ഒരു കുരുന്ന്- രസകരമായ കാഴ്ച

December 3, 2022

അല്ലു അർജുൻ സിനിമകളോട് എന്നും പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ പുഷ്പ എന്ന ചിത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കും പ്രത്യേകം സ്വീകാര്യതയുണ്ട് പ്രേക്ഷകർക്കിടയിൽ. ഇപ്പോഴിതാ, പുഷ്പയിലെ ഹിറ്റ് ഗാനമായ ‘സാമി സാമി..’ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു കുരുന്നിന്റെ വിഡിയോ ശ്രദ്ധനേടുകയാണ്.

ഒരു കൂട്ടം റഷ്യൻ സ്ത്രീകൾ ഒരു വിഡിയോയിൽ ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്തപ്പോൾ വീണ്ടും ഗാനം ശ്രദ്ധനേടുകയാണ്. ഒപ്പം ഒരു കൊച്ചുകുട്ടിയും അവരോടൊപ്പം ചേർന്നത്തോടെ ഇത് സൂപ്പര്ഹിറ്റുമായി മാറിയിരിക്കുകയാണ്.

നതാലിയ ഒഡെഗോവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അഞ്ച് റഷ്യൻ സ്ത്രീകൾ പാട്ടിന്റെ ബീറ്റുകൾക്ക് ഒപ്പം ചുവടുവയ്ക്കുകയാണ്. അവരുടെ ചുവടുകൾ പകർത്താൻ ശ്രമിച്ച സോഫിയ എന്ന കൊച്ചു പെൺകുട്ടിയും അവർക്കൊപ്പം ചേർന്നു. യുവതികൾ ചുവടുകൾ മനോഹരമായി പകർത്തിയെങ്കിലും ആ കുഞ്ഞുമിടുക്കിയാണ് മനം കവർന്നത്.

Read Also: എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ

അതേസമയം,  ഗായിക സിതാര കൃഷ്ണകുമാറാണ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ വരികൾ എഴുതിരിക്കുന്നത് സിജു തുറവൂരാണ്. ദേവീ ശ്രീ പ്രസാദ് ഈണം പകർന്നിരിക്കുന്നു. തെലുങ്കിൽ ചന്ദ്രബോസിന്റെ വരികൾ മൗനിക യാദവ് ആലപിച്ചിരിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്.

Story highlights- kid dancing with Russian women to Pushpa’s Sami Sami