എന്നെ ട്രോളാൻ വേറാരുടെയും സഹായം ആവശ്യമില്ല- നൃത്തത്തിനിടയിലെ അബദ്ധങ്ങൾ പങ്കുവെച്ച് നിരഞ്ജന അനൂപ്

January 17, 2023

2015ൽ പുറത്തിറങ്ങിയ ‘ലോഹം’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന അനൂപ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. സംവിധായകൻ രഞ്ജിത്ത് നിരഞ്ജനയുടെ മാതൃ സഹോദരനാണ്. അഭിനയിക്കാനുള്ള ആഗ്രഹം ആദ്യമായി രഞ്ജിത്തിനോട് പങ്കുവെച്ചപ്പോൾ തുടക്കത്തിൽ എതിർത്തെങ്കിലും ലോഹത്തിൽ അഭിനയിക്കാൻ നിരഞ്ജനയ്ക്ക് അവസരം നൽകുകയായിരുന്നു.

നൃത്തവേദിയിലും സജീവസാന്നിധ്യമായ നിരഞ്ജന സിനിമാതിരക്കുകൾക്കിടയിലും പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട്. അമ്മയുടെ പാത പിന്തുടർന്നാണ് നടി നൃത്തവേദിയിലേക്ക് എത്തിയത്. ലോക്ക്ഡൗൺ സമയത്ത് നിരവധി നൃത്തവിഡിയോകൾ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, വേദിയിൽ നൃത്തം ചെയ്യുന്നതിനിടയിൽ സംഭവിച്ച അബദ്ധങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

എന്നെ ട്രോളാൻ വേറാരുടെയും സഹായം ആവശ്യമില്ല എന്നുപറഞ്ഞുകൊണ്ടാണ് നടി വിഡിയോ പങ്കുവെച്ചത്. അതേസമയം,പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുകയാണ് ഇനി നിരഞ്ജന അനൂപ്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ ഈ വർഷം പ്രദർശനത്തിനെത്തും. ലെബിസൺ ഗോപിയാണ് ക്യാമറ, ബിജിത്ത് ബാലയാണ് എഡിറ്റർ. അനിൽ കൃഷ്ണ സംഗീതം ഒരുക്കുന്നു. ജനപ്രിയ സംഗീതജ്ഞൻ ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Story highlights- niranjana anoop funny dance video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!