ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം- മിഥുന് ഇത് സ്വപ്ന സാക്ഷാത്കാരം

January 9, 2023

എല്ലാവർക്കും സ്വപ്നം കാണുന്ന ചില നിമിഷങ്ങളും അത് സാക്ഷാത്കരിക്കപ്പെടുന്ന ദിനങ്ങളുമുണ്ടാകും. അത്തരത്തിലൊരു സ്വപ്ന സാക്ഷാത്കാര നിമിഷത്തിലാണ് അവതാരകനായ മിഥുൻ രമേഷ്. ക്രിക്കറ്റ് താരം എം എസ് ധോണിയെ നേരിൽ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മിഥുൻ. അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രവും മിഥുൻ പങ്കുവെച്ചിട്ടുണ്ട്.

‘ഒരു സ്വപ്നം സാക്ഷാത്കരിച്ചു, എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലാ നന്ദിയും – ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനുമൊത്തുള്ള ചിത്രം ..’- മിഥുൻ കുറിക്കുന്നു. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ ആരാധകരെ സമ്പാദിച്ചത്. 

കുടുംബ സമേതമാണ് മിഥുൻ വിഡിയോകൾ ചെയ്യുന്നത്. പഠനസമയത്ത് തന്നെ സിനിമയിൽ സജീവമായ മിഥുൻ ജനപ്രിയനായത് കോമഡി ഉത്സവത്തിലൂടെയാണ്. അതേസമയം, എം എസ് ധോണി ക്രിക്കറ്റ് ലോകത്തുനിന്നും മറ്റൊരു ചുവടുവയ്ക്കുകയാണ്. ധോണി സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്നു. ഭാഷകൾക്ക് അതീതമായാണ് താരം സിനിമകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 

Read Also: മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

 ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ, എംഎസ് ധോണിയുടെ ആദ്യ നിർമ്മാണത്തിൽ ഹരീഷ് കല്യാണും പ്രിയങ്ക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Story highlights- when rjmithun met ms dhoni