‘ഇത്രേം വല്ല്യ ആൾക്കാർക്ക് വട്ടാണെന്ന് ഞാൻ പറയുവോ..’- ബാബുക്കുട്ടൻ കലിപ്പിലാണ്!

February 7, 2023

രസകരമായ നിമിഷങ്ങളുടെ കലവറയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നാം സീസണിൽ കുസൃതി കുറുമ്പുകളുടെ ഒരു കൂട്ടം തന്നെ എത്തിയിട്ടുണ്ട്. പാട്ടിനൊപ്പം രസകരമായ സംസാരത്തിലൂടെയാണ് ഇവർ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുന്നത്. പാട്ടുവേദിയിലെ കുറുമ്പനാണ് ബാബുക്കുട്ടൻ. രസകമായ നിമിഷങ്ങളാണ് ബാബുക്കുട്ടൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

വിധികർത്താവായ എം ജി ശ്രീകുമാറുമായാണ് ബാബുക്കുട്ടൻ ഏറ്റവും രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, എം ജി ശ്രീകുമാറിന്റെ ഒരു പരാതി പരിഹരിക്കുകയാണ് ഈ കുഞ്ഞു മിടുക്കൻ. ബാബുക്കുട്ടൻ പറഞ്ഞതായി ഒരു കാര്യം അറിഞ്ഞല്ലോ എന്ന് തുടങ്ങുന്ന സംഭാഷണം രസകരമായി നീളുകയാണ്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഈ സംഭാഷണം.

പാട്ടുവേദിയിലെ താരമാകുകയാണ് ബാബുക്കുട്ടൻ എന്ന കുഞ്ഞുമിടുക്കൻ. രസകരമായ സംസാരമാണ് ഈ മിടുക്കനെ വേറിട്ടതാക്കുന്നത്. പാട്ടുവേദിയിലെ മമ്മൂട്ടി എന്നാണ് ഈ മിടുക്കന് വിശേഷണവും. 

Read also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ പരിപാടി വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ, മൂന്നാം സീസണിൽ കുറുമ്പിന്റെ കുരുന്നുകളാണ് എത്തിയിരിക്കുന്നത്. രസകരമായ സംസാരങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മിടുക്കന്മാരെയും മിടുക്കികളെയും ആളുകൾ നെഞ്ചിലേറ്റിയും കഴിഞ്ഞു.

Story highlights- babukkuttan’s funny interaction with m g sreekumar