“അടിപൊളി, ഒന്നും പറയാനില്ല..”; കാത്തുകുട്ടിയുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിന് എഴുന്നേറ്റ് നിന്ന് കൈയടി നൽകി ജഡ്‌ജസ്, വേദിയിലെ അവിസ്‌മരണീയ നിമിഷം

February 22, 2023

പാട്ടുവേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് കാർത്തികമോൾ. കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ‘വൈരം’ എന്ന ചിത്രത്തിലെ “വെണ്ണിലാവു കണ്ണു വെച്ച വെണ്ണക്കുടമേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് കാത്തു വേദിയിലെത്തിയത്. എം.ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്.

അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാത്തുമോൾ ഈ ഗാനം ആലപിച്ചത്. എഴുന്നേറ്റ് നിന്ന് കൈയടികൾ നൽകിയാണ് ജഡ്‌ജസ് കുഞ്ഞു ഗായികയുടെ പ്രകടനത്തെ പ്രശംസിച്ചത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച കാത്തുക്കുട്ടിക്ക് സംഗീത സംവിധായകൻ ശരത്ത് ഒരു പാവക്കുട്ടിയെയും സമ്മാനമായി നൽകി. കാത്തുക്കുട്ടിയുടെ ഒപ്പം ഗാനം ആലപിച്ച ചേട്ടൻ കേദാർനാഥിനും വലിയ പ്രശംസയാണ് വിധികർത്താക്കൾ നൽകിയത്.

അതിമനോഹരമായ ആലാപനത്തിനൊപ്പം കാത്തുക്കുട്ടിയുടെ കുസൃതി നിറഞ്ഞ രസകരമായ സംസാരവും പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഒരു എപ്പിസോഡിൽ കാത്തുക്കുട്ടിയുടെ മറുപടികൾ വേദിയിൽ ചിരി പടർത്തിയിരുന്നു. കാത്തുകുട്ടിക്ക് ചേട്ടൻ കേദാർനാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയാണ് ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.

Read More: സിനിമാലയിൽ തുടങ്ങിയ സുബിയുടെ ചിരിയാത്ര; ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ ഭാവി വരനെ പരിചയപ്പെടുത്തിഒരു മാസത്തിന് ശേഷം അപ്രതീക്ഷിത വിയോഗം

അതേ സമയം ആലാപന വിസ്‌മയം തീർക്കുകയാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ കുഞ്ഞു ഗായകർ. അതുല്യ പ്രതിഭയുള്ള ഒരു കൂട്ടം കുരുന്ന് ഗായകരാൽ സമ്പന്നമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദി. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

Story Highlights: Karthu receives huge praise from judges