കൈകളിലെയും കാലുകളിലെയും കരുവാളിപ്പ് മാറ്റാം, പ്രകൃതിദത്ത മാർഗങ്ങളിലൂടെ

February 17, 2023

remedies for Remove Tan From Hands: എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കൈകളിലെയും കാലുകളിലെയും കരുവാളിപ്പ്. സ്ഥിരമായി സൂര്യപ്രകാശമേൽക്കുന്നതുകൊണ്ട് നമ്മുടെ കൈകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തിളക്കമുള്ളതല്ല. പലരും നഷ്ടപ്പെട്ട ചർമ്മഭംഗി തിരികെ കൊണ്ടുവരാൻ ചിലവേറിയ ചികിത്സകൾക്കായി പോകാറുണ്ട്. വീടുകളിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത മാർഗങ്ങൾ ഉള്ളപ്പോൾ നഷ്‌ടമായ ചർമ്മഭംഗി വീണ്ടെടുക്കുന്നത് അത്ര ചിലവുള്ള കാര്യമല്ല.

തൈരും മഞ്ഞളും, കറ്റാർ വാഴ,നാരങ്ങ നീര്,വെള്ളരിക്ക,ബദാം,ഉരുളക്കിഴങ്ങ്,തേനും നാരങ്ങ നീരും,ചന്ദനം ഇവയൊക്കെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എന്നാൽ അല്പം ക്ഷമയോടെ കയ്യിലേയും കാലിലെയും കരുവാളിപ്പ് നീക്കം ചെയ്യാം. നന്നായി തണുപ്പിച്ച തൈരും ഒരുനുള്ള് മഞ്ഞളും നല്ല പേസ്റ്റ് രൂപത്തിലാക്കി കയ്യിലും കാലിലും തേക്കാം. ഇത് 20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കണം. ദിവസവും കുളിക്കുന്നതിനു മുൻപ് ഈ രീതി തുടരുകയാണെങ്കിൽ രണ്ടാഴ്ച കൊണ്ടുതന്നെ ഫലം കണ്ടുതുടങ്ങും. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തൈര് ചർമ്മത്തിന് തിളക്കം നൽകും. മാത്രമല്ല, തൈര് ചർമ്മത്തിന്റെ തെളിച്ചം, ഇലാസ്തികത, ഈർപ്പം എന്നിവ മെച്ചപ്പെടുതുകയും ചെയ്യും.

മറ്റൊന്ന് കറ്റാർവാഴ നീരാണ്. രാത്രിയിൽ ഉറങ്ങും മുൻപ് കയ്യിലും കാലിലും കറ്റാർവാഴ നീര് പുരട്ടി പിറ്റേന്ന് രാവിലെ തണുത്തവെള്ളത്തിൽ കഴുകിക്കളയാം. എല്ലാ രാത്രിയിലും ഈ മാർഗം തുടരുക. ചർമ്മത്തെ കൂടുതൽ തിളക്കുമുള്ളതാക്കാനും ടാൻ നീക്കം ചെയ്യാനും കറ്റാർവാഴ സഹായിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കറ്റാർവാഴ.

നാരങ്ങ എല്ലാ ചർമ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. കരുവാളിപ്പ് മാറാനായി നാലോ അഞ്ചോ നാരങ്ങയുടെ നീര് ചെറുചൂടുവെള്ളത്തിൽ പിഴിഞ്ഞുചേർത്ത് ഇതിൽ കയ്യും കാലും മുക്കിവയ്ക്കണം. 20 മിനിറ്റോളം ഇങ്ങനെ ചെയ്യാം. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകണം. കൈമുട്ടിന്റെ ഭാഗത്ത് തൊലിക്ക് കട്ടി കൂടുതലായതുകൊണ്ട് അവിടെ നേരിട്ട് നാരങ്ങാനീര് പുരട്ടാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ പ്രകടമായ മാറ്റങ്ങളുണ്ടാകും.

Read also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

നാരങ്ങ നീരിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ചർമ്മത്തിന് തിളക്കം നൽകും. വിറ്റാമിൻ സി ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

Story highlights- remedies for Remove Tan From Hands