‘ക്രിസ്റ്റഫർ’ മേക്കിംഗ് ഗംഭീരം- സംവിധായകൻ ബി ഉണ്ണികൃഷ്ണനെ അഭിനന്ദിച്ച് ട്വിറ്റർ സൗത്ത് ഇന്ത്യൻ ജേർണലിസ്റ്റുകൾ

February 15, 2023

പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ക്രിസ്റ്റഫർ.’ മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരുന്നതും. ഒരു ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

ഇപ്പോഴിതാ, സംവിധായകൻ ബി ഉണ്ണികൃഷ്ണനെ അഭിനന്ദിച്ച് ട്വിറ്റർ സൗത്ത് ഇന്ത്യൻ ജേർണലിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്റ്റഫർ’ മേക്കിംഗ് ഗംഭീരം എന്നാണ് കമന്റുകൾ. ഒരുപാട് നാളുകൾക്ക് ശേഷം സാങ്കേതിക തലങ്ങളിലെല്ലാം തന്നെ മികവ് പുലർത്തിയ ഒരു ചിത്രമാണെന്നും സംവിധാന മേഖലയിൽ അത്യപൂര്‍വ്വ കഴിവാര്‍ജ്ജിച്ച ഒരു വ്യക്തിക്കല്ലാതെ ഇത്രയും സൂക്ഷ്മമായ മേക്കിങ് സാധ്യമാവുകയില്ലെന്നും ബി.ഉണ്ണികൃഷ്ണനെ കുറിച്ചു സൗത്ത് ഇന്ത്യൻ ജേർണലിസ്റ്റുകൾ പറയുന്നത്.

Read Also:ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

ഉദയ്‌കൃഷ്‌ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്‌ണനും ഉദയ്‌കൃഷ്‌ണയും ഒന്നിച്ച ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. അതേ സമയം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് മനോജും നിർവഹിക്കുന്നു. ജസ്റ്റിൻ വർഗീസ് സംഗീതവും സുപ്രീം സുന്ദർ സ്റ്റണ്ടും ഒരുക്കിയിരിക്കുന്നു. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം.

Story highlights- South Indian Journalists on Twitter Congratulating Director B Unnikrishnan