സമൂഹമാധ്യങ്ങളിൽ ട്രെൻഡിങ്ങായി രൂപംമാറ്റാവുന്ന ഓട്ടോ; വിഡിയോ

March 30, 2023

ഓരോ വസ്തുക്കളും രൂപമാറ്റം വരുത്തി വിപണിയിലിറക്കുന്നത് ഇന്ത്യക്കാരുടെ ഒരു പൊതുവായ ശീലമാണ്. അത്തരത്തിൽ സീലിംഗ് ഫാനിന്റെ സഹായത്തോടെ ഐസ്ക്രീം ഉണ്ടാക്കുന്നത് മുതൽ ഓട്ടോ റിക്ഷയിൽ രൂപമാറ്റം വരുത്തുന്നതുവരെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, അങ്ങനെ രൂപമാറ്റം വരുത്താവുന്ന ഒരു ഓട്ടോ നിരത്തുകളിൽ തരംഗമാകുകയാണ്.


ഓട്ടോറിക്ഷ കേരള എന്ന ഇൻസ്റ്റാഗ്രാം പേജാണ് പിങ്ക് നിറത്തിലുള്ള റിക്ഷയുടെ വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ ഒരാൾ വാഹനത്തിനുള്ളിലെ ഒരു ബട്ടൺ അമർത്തുമ്പോൾ, വിലകൂടിയ കൺവേർട്ടബിൾ പോലെ ഓട്ടോയുടെ റൂഫ് പിന്നിലേക്ക് പോകുന്നു. രസകരമായ പ്രതികരണങ്ങളാണ് ഓട്ടോയ്ക്ക് ലഭിച്ചത്. ചിലർ ഇതിനെ ദേശി റോൾസ് റോയ്‌സ് എന്ന് വിശേഷിപ്പിച്ചു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

കനത്ത ചൂടിൽ വാഹനങ്ങളിൽ യാത്ര ചെയ്യാനും പുറത്തിറങ്ങാനും ബുദ്ധിമുട്ടുമ്പോൾ ഒരു റിക്ഷ രൂപമാറ്റം വരുത്തിയത് ഏതാനും നാളുകൾക്ക് മുൻപ് ശ്രദ്ധനേടിയിരുന്നു. ഒരാൾ തന്റെ റിക്ഷയുടെ മുകളിൽ പുല്ല് നട്ടുപിടിപ്പിക്കുകയും ചൂടിനെ തോൽപ്പിക്കാൻ കുറച്ച് ചെടിച്ചട്ടികൾ ഉപയോഗിച്ച് പുതിയ രൂപം നൽകുകയും ചെയ്തു.ചുട്ടുപൊള്ളുന്ന വേനലിൽ ഒരാശ്വാസമാകാനാണ് അദ്ദേഹം ഇങ്ങനെയൊരു നീക്കം നടത്തിയത്.

Story highlights-  ‘convertible auto rickshaw