രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 1.91 ശതമാനവുമാണ്. വീണ്ടെടുക്കൽ നിരക്ക് 98.78%. 24 മണിക്കൂറിനിടെ 1,390 പേർ രോഗമുക്തി നേടി. ഇന്നലെ 5 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കേരളം 3, ഗോവ 1, ഗുജറാത്ത് 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതോടെ ആകെ മരണസംഖ്യ 5,30,867 ആയി ഉയർന്നു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി ഇതുവരെ 220.65 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
Story highlights- Covid cases are increasing in India