സാരിയുടുത്ത് തകർപ്പൻ നൃത്തവുമായി വരന്റെ ആൺസുഹൃത്തുക്കൾ വിവാഹവേദിയിൽ- രസകരമായ വിഡിയോ

March 1, 2023
groom squad dance

സൗഹൃദം എന്നും ഒരു മുതൽക്കൂട്ടാണ്. പല അവസരങ്ങളിലും നമുക്ക് താങ്ങാകുന്നത് ഒരുപാട് സുഹൃത്തുക്കളായിരിക്കില്ല, ഒരേയൊരാൾ ആയിരിക്കും. അല്ലെങ്കിൽ ഒരു സംഘമായിരിക്കും. പക്ഷെ, ഇങ്ങനെ ഏതാനും സുഹൃത്തുക്കൾ ഇല്ലെങ്കിൽ ജീവിതം എത്ര നിറമില്ലാത്തതായിരിക്കും എന്ന് തോന്നിപ്പിക്കുന്ന ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഒരുസംഘം സുഹൃത്തുക്കൾ, കൂട്ടത്തിലൊരാളുടെ വിവാഹം നിറപ്പകിട്ടാർന്നതാക്കുന്ന കാഴ്ചയാണ് ശ്രദ്ധനേടുന്നത്.

ദേസി ഗേൾ എന്ന സൂപ്പർഹിറ്റ് ജനപ്രിയ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരുകൂട്ടം പുരുഷന്മാരാണ് വിഡിയോയിലുള്ളത്. വരന്റെ സുഹൃത്തുക്കളാണ് നൃത്തം ചെയ്യുന്നത്. ഇവർ വർണ്ണാഭമായ സാരികൾ ധരിച്ച് ഷോ നിറപ്പകിട്ടാക്കി. ‘വെഡ്ഡിംഗ് കൊറിയോഗ്രഫി ബൈ രേവതി’ എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരു കൂട്ടം പുരുഷന്മാർ പ്രിയങ്ക ചോപ്രയുടെ പാട്ടിന് ആവേശത്തോടെ ചുവടുവയ്ക്കുന്നത് കാണാം. സാരിയിൽ അണിഞ്ഞൊരുങ്ങി സ്ക്വാഡ് ഡാൻസ് ഫ്ളോറിന് ആവേശം പകർന്നു. പിന്നീട് രണ്ട് സ്ത്രീകൾ അവരോടൊപ്പം നൃത്തത്തിൽ ചേർന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

രസകരമായ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, അടുത്തിടെ രണ്ടു വയോധികരായ സുഹൃത്തുക്കളുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് രണ്ട് മധ്യവയസ്കരായ പുരുഷന്മാർ. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ രണ്ട് പേരുടെയും പ്രകടനം ആവേശം കൊള്ളിക്കുന്നതാണ്. സംഗീത് വിത്ത് സാൽവി എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

ഒരു വിവാഹ ചടങ്ങിൽ അമിതാഭ് ബച്ചനും ഗോവിന്ദയും അഭിനയിച്ചഹിറ്റ് ട്രാക്കിലേക്ക് രണ്ട് പ്രായമായ പുരുഷന്മാർ നൃത്തം ചെയ്യുന്നത് കാണാം. അവർ ഒരേപോലെയുള്ള കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു . അവരുടെ മനോഹരമായ ചുവടുകളും ഡാൻസ് ഫ്ലോറിൽ അവർ പങ്കിട്ട സൗഹൃദവും അവിടെയുണ്ടായിരുന്ന എല്ലാവരിൽ നിന്നും ആർപ്പുവിളി ഉയർത്തി.

Story highlights- groom’s squad dressed up in colourful sarees and dancing