ഓടിയെത്തി സ്നേഹത്തോടെ ഒരു കുഞ്ഞു സല്യൂട്ട്- വിഡിയോ പങ്കുവെച്ച് കേരളാ പോലീസ്

March 22, 2023

കേരള പോലീസിന്റെ സമൂഹമാധ്യമങ്ങളിൽ രസകരമായ പല വിഡിയോകളും ട്രോളുകളും പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും വൈറലായി മാറാറുമുണ്ട്. സാമൂഹിക ബോധവൽക്കരണവും റോഡിലെ നിയമങ്ങളെ പറ്റി ആളുകൾ അറിയേണ്ട കാര്യങ്ങളുമൊക്കെ രസകരമായ തമാശകളിലൂടെയാണ് കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്.

ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോ കേരളാ പോലീസ് പങ്കുവെച്ചിരിക്കുകയാണ്. ഒരു കുഞ്ഞുപെൺകുട്ടി ഓടിയെത്തി പോലീസുകാരനെ സല്യൂട്ട് ചെയ്യുകയാണ്. നിറചിരിയോടെയുള്ള കുഞ്ഞിന്റെ വരവ് വളരെ ഹൃദ്യമാണ്. നേഹ എന്ന കുഞ്ഞാണ് സല്യൂട്ട് ചെയ്യുന്നത്. അവൾ സല്യൂട്ട് ചെയ്തിരിക്കുന്നത് പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജുവിനെയാണ്.

കാറിന്റെ അരികിൽ നിൽക്കുന്ന പോലീസുകാരന്റെ അടുത്തേക്ക് പെൺകുട്ടി ഓടുന്നത് വിഡിയോയിൽ കാണാം. വിശാലമായ ചിരിയോടെ പോലീസുകാരനെ കുഞ്ഞ് സല്യൂട്ട് ചെയ്യുന്നു. പോലീസുകാരൻ തിരിച്ചും ഒരു സല്യൂട്ട് നൽകുകയും ചെയ്യുന്നു.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

കുറച്ചുനാളുകൾക്ക് മുൻപ് വരെ പൊതുജനങ്ങൾ ഏറ്റവും ഭയത്തോടെ കണ്ടിരുന്ന ഒരു വിഭാഗമാണ് പൊലീസ് സേന. എല്ലാവരെയും ഭയപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാത്രമേ അന്നൊക്കെ പൊതുവെ കണ്ടിരുന്നുള്ളൂ എന്നതാണ് ഈ പേടിയുടെ പിന്നിലെ കാരണം. ഇപ്പോൾ ജനങ്ങളോട് കൂടുതൽ സൗഹൃദം സൃഷ്ടിക്കാൻ ജനമൈത്രി പൊലീസ് സ്റ്റേഷൻ വരെയായി. രസികരായ പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുമുണ്ട്.

Story highlights- Little girl saluting police

,