“എല്ലാത്തിനും നന്ദി വിജയണ്ണാ..”; പിറന്നാളാഘോഷിച്ച് ലോകേഷ് കനകരാജ്, ആശംസകളുമായി സഞ്ജയ് ദത്ത്

March 14, 2023
Lokesh kanakaraj birthday at leo set

സൂപ്പർ ഹിറ്റായ മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോയുടെ ഷൂട്ടിംഗ് കാശ്‌മീരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ‘ലിയോ’ എന്ന ടൈറ്റിൽ പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച ടീസർ വൈറലായി മാറിയിരുന്നു. ഒരേ സമയം ചോക്ലേറ്റും വാളും ഉണ്ടാക്കുന്ന വിജയിയാണ് വിഡിയോയിലുണ്ടായിരുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ കമൽ ഹാസൻ ചിത്രം വിക്രത്തിന് വേണ്ടി ലോകേഷ് ഒരുക്കിയ ടൈറ്റിൽ ടീസറും വലിയ ഹിറ്റായി മാറിയിരുന്നു. (lokesh kanakaraj birthday on leo set)

ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പിറന്നാൾ ആഘോഷിച്ച ലോകേഷിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാവുന്നത്. വിജയ് അടക്കമുള്ള ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം സംവിധായകന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തിരുന്നു. സഞ്ജയ് ദത്ത് അടക്കമുള്ളവർ ഏറെ ഹൃദ്യമായ ആശംസകളാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകേഷിനായി കുറിച്ചത്. നടൻ വിജയിക്കും സഞ്ജയ് ദത്തിനും ഒപ്പം തനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ലോകേഷ് ട്വീറ്റ് ചെയ്‌തിരുന്നു.

Read More: അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ രാജമൗലി; ഓസ്‌കാർ വേദിയിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് പിന്നീടാണ്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

Story Highlights: Lokesh kanakaraj celebrates birthday on leo set