രജനികാന്തിന്റെ ‘ലാൽ സലാം’; താരത്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. താരത്തിന്റെ മകളായ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. ഏ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. (rajinikanth new movie)
നെൽസന്റെ ജയിലറിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷം താരം ലാൽ സലാമിന്റെ സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഇന്ന് ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ഐശ്വര്യ രജനികാന്തിന്റെ മൂന്നാമത്തെ ചിത്രമാണിത്.
Lights 💡
— Lyca Productions (@LycaProductions) March 7, 2023
Camera 🎥 🎬
Action 😎✨#LalSalaam 🫡 Shoot starts today! 😌
Happy #HOLI everyone! 💫
🎬 @ash_rajinikanth
🎶 @arrahman
🌟 @rajinikanth @TheVishnuVishal & @vikranth_offl
🤝 @gkmtamilkumaran
🪙 @LycaProductions #Subaskaran pic.twitter.com/SHYXxnGYod
അതേ സമയം ജയിലറാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന രജനികാന്ത് ചിത്രം. ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ചിത്രത്തിൽ വിനായകനും നടി രമ്യ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് ഇരുവരും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണം ഉണ്ടായത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.
Read More: പതിയെ പരിക്കിനെ അതിജീവിക്കുമ്പോൾ- ചിത്രം പങ്കുവെച്ച് കനിഹ
അതോടൊപ്പം ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ മോഹൻലാലും രജനികാന്തും ജയിലറിൽ ഒരുമിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുതാരങ്ങളും ഒരു ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന വാർത്ത നേരത്തെ ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. മോഹൻലാൽ അതിഥി താരമായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Story Highlights: Rajinikanth’s new movie shooting started