ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ 10 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

March 26, 2023

കണ്ണിനെ കുഴപ്പിക്കുന്ന ഒട്ടേറെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ദിവസേന സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും മിനിറ്റുകളോളം മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇപ്പോഴിതാ, അത്തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ഈ ചിത്രം നോക്കൂ! നിങ്ങൾ എന്താണ് കാണുന്നത്? ഒളിഞ്ഞിരിക്കുന്ന ഒരു മൃഗത്തെ ഇതിനിടയിൽ കണ്ടെത്താൻ കഴിയുമോ? ഒരുപാട് സമയം ഒളിഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തുന്നതിനായി നിങ്ങൾക്ക് ചെലവഴിക്കേണ്ടി വരും എന്നത് ഉറപ്പാണ്. യഥാർത്ഥത്തിൽ ഒരു പ്രാവാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താൻ കഴിയുന്ന തന്ത്രപരമായ പസിലുകളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ. അവ നിങ്ങളുടെ ചിന്തശേഷി മൂർച്ചയുള്ളതാക്കാനും സഹായിക്കും.

Read Also: ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിന് നന്ദി; പിതാവിന്റെ വിയോഗത്തിൽ അജിത്

പെട്ടെന്ന് പിടി തരാതെ കണ്ണുകളെ കറക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി വൈറലാവാറുണ്ട്. ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന വസ്‌തുക്കളെ കണ്ടെത്താനും വേർതിരിച്ചറിയാനുമൊക്കെ വലിയ താൽപര്യമാണ് ആളുകൾക്കുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ ഇത്തരം ചിത്രങ്ങളിലെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്നത് ഒരു ഹോബിയായി കൊണ്ട് നടക്കുന്ന ആളുകളും നിരവധിയാണ്. പാണ്ടകൾ നിറഞ്ഞിരിക്കുന്ന ചിത്രത്തിൽ നിന്ന് ഒരു പട്ടിക്കുട്ടിയെ കണ്ടെത്തുക എന്ന ചിത്രവും അടുത്തിടെ ശ്രദ്ധേയമായിരുന്നു.

Story highlights- There is a hidden animal in the image