ഒരു മഹാപ്രളയത്തിന്റെ മുന്നിൽ പകച്ചു പോയ കേരളത്തിന്റെ നേർകാഴ്ച- ‘2018’ ട്രെയ്‌ലർ

April 23, 2023

2018 ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ. 2018 എന്ന പേരിൽ ഈ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ എത്തിയിരിക്കുകയാണ്.

പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്ന ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് – പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണ് പ്രേക്ഷകർക്ക് മുന്നിലെത്താൻ തയ്യാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ സംവിധായകൻ ജൂഡ് ആന്റണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്

Story highlights- 2018 movie trailer out now