ഹോളിവുഡ് താരങ്ങൾക്കൊപ്പം അതിഥിയായി ദുൽഖർ സൽമാനും അമാലും- അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം

April 3, 2023
dulquer salmaan

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ ഒരു കൾച്ചറൽ സെന്റർ എന്ന നിത അംബാനിയുടെ സ്വപ്നസാക്ഷാത്കാരമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. ഇന്ത്യൻ കലകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് NMACC നിർമിച്ചത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ അകമ്പടിയോടെയാണ് NMACC അംബാനി കുടുംബം ലോകത്തിനു മുന്നിൽ കാഴ്ചവെച്ചത്. താര സമ്പന്നമായ ആഘോഷ പരിപാടിയിൽ ഹോളിവുഡ് താരങ്ങളോടൊപ്പം അംബാനി കുടുംബത്തിന്റെ അതിഥിയായി മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും പങ്കെടുത്തു.

ലോകോത്തര നിലവാരമുള്ള, സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ള താരങ്ങളാൽ സമ്പന്നമായിരുന്നു കൾച്ചറൽ സെന്ററിന്റെ ആദ്യ ദിനം. മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും NMACC ആഘോഷങ്ങളുടെ വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുകയാണ്.നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ ഏറെ ആഹ്ളാദവാൻ ആണെന്നും ഇന്ത്യക്ക് അകത്തും പുറത്തും നിന്നുമുള്ള കലകൾ പ്രദർശിപ്പിക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുവാനും ഈ ഉദ്യമത്തിനു കഴിയുമെന്നും താരം അഭിപ്രായപ്പെട്ടു. ഇത്തരമൊരു കൾച്ചറൽ സെന്റർ അനിവാര്യമായിരുന്നുവെന്നും നിത അംബാനിയും മുകേഷ് അംബാനിയും ആദരവ് അർഹിക്കുന്നുവെന്നും ദുൽഖർ പോസ്റ്റിൽ കുറിച്ചു. എല്ലാത്തിനുമുപരി ഇഷ അംബാനിക്കും ശ്ലോക മെഹ്ത്തയ്ക്കും തനിക്കും അമാലിനും നൽകിയ പ്രത്യേക ക്ഷണത്തിൽ നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് അവസാനിപ്പിക്കുകയാണ് താരം.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

കറുപ്പും വെള്ളയും നിറങ്ങളോട് കൂടിയ വസ്ത്രത്തിൽ ദുൽഖർ സൽമാൻ വ്യത്യസ്തനായപ്പോൾ കറുത്ത ലോങ്ങ് ഗൗണിൽ അതിമനോഹരിയായിരുന്നു അമാൽ സൂഫിയയും. ‘സ്പൈഡർ മാൻ’ താരങ്ങളായ ടോം ഹോളണ്ട് ,സെൻഡായ, അമേരിക്കൻ മോഡൽ ജിജി ഹാഡിഡ്,നിക്ക് ജോനാസ്,ഇന്ത്യൻ താരങ്ങളായ പ്രിയങ്ക ചോപ്ര,കരീന കപൂർ,രൺവീർ സിംഗ് ,സിദ്ധാർഥ് മൽഹോത്ര,കിയാര അദ്വാനി തുടങ്ങി നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Story highlights- dulquer salmaan at NMACC event