മമ്മൂട്ടിയെ മൊബൈലിൽ വിഡിയോ എഡിററിംഗ് പഠിപ്പിക്കുന്ന കുരുന്ന്- രസകരമായ കാഴ്ച

April 1, 2023

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ – ദി കോർ’.  സിനിമയുടെ ചിത്രീകരണ വിശേഷങ്ങളെല്ലാം മുൻപും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, ലൊക്കേഷനിൽ നിന്നും പകർത്തിയ ഒരു രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് കോസ്റ്റും ഡിസൈനർ അഭിജിത്.

മമ്മൂട്ടിയെ ഫോണിൽ എഡിറ്റിംഗ് പഠിപ്പിക്കുന്ന കുട്ടിയുടെ വിഡിയോയാണ് അഭിജിത് പങ്കുവെച്ചിരിക്കുന്നത്. ‘ഇത് മ്യൂസിക് ജിയോ(ഡയറക്ടർ ജിയോ ബേബി ചേട്ടന്റെ മകൻ). കാതലിൽ സ്കൂൾ ഒഴിവുള്ളപ്പോൾ സജീവമാകുന്ന അസിസ്റ്റന്റ് ഡയറക്ടർ ആണ്. ജിയോ ചേട്ടന്റെ മൊബൈലിൽ ‘മ്യൂസി’വിഡിയോ എഡിറ്റ് ചെയ്യാറുള്ള പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് ആണ്’- വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.

അതേസമയം,  ഒക്ടോബർ 20-നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക ജോയിൻ ചെയ്തിരുന്നു. ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ അവസാന ദിവസം, മമ്മൂട്ടി മലബാർ ബിരിയാണിയും മറ്റ് പലഹാരങ്ങളും നൽകി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സൽകരിച്ചിരുന്നു. ജ്യോതികയും മമ്മൂട്ടിയും നേരിട്ടാണ് എല്ലാവർക്കും ഭക്ഷണം വിളമ്പിയത്.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം ഒരു എന്റർടെയ്‌നർ ആണെന്ന് പറയപ്പെടുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന റിയലിസ്റ്റിക് ഡ്രാമ ചിത്രത്തിലൂടെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചതിനാൽ ‘കാതൽ – ദി കോർ’ പ്രേക്ഷകർക്കിടയിൽ ഉയർന്ന പ്രതീക്ഷയിലാണ്. മമ്മൂട്ടി, തമിഴ് താരം ജ്യോതിക എന്നിവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ പ്രകടനം ചിത്രം പുറത്തെടുക്കുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.

Story highlights- mammootty with director jeo baby’s son