‘ക്വീൻ എലിസബത്തി’ലൂടെ വീണ്ടും ഒന്നിക്കാൻ നരേനും മീര ജാസ്മിനും

April 3, 2023
meera jasmine

മലയാളികളുടെ പ്രിയ സംവിധായകൻ എം. പത്മകുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ക്വീൻ എലിസബത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ് പ്രിയ താര ജോഡിയായ നരേനും മീര ജാസ്മിനും. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ബിജുമേനോൻ ചിത്രത്തിന്റെ രചന നിർവഹിച്ച അർജുൻ ടി . സത്യൻ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച കൊച്ചിയിലെ വെണ്ണല ട്രാവൻകൂർ ഓപ്പസ് ഹൈവേയിൽ നടന്നു.

നീണ്ട കാലത്തേ ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാടിന്റെ “മകൾ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു പ്രിയ താരം മീര ജാസ്മിൻ. വീണ്ടും മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ ഈ ചിത്രത്തിലൂടെ താരത്തിന് കഴിയും എന്നാണ് പ്രേക്ഷക പ്രതീക്ഷ. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ കഥാ പശ്ചാത്തലവുമായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് എം പത്മകുമാർ പറയുന്നു. ഏറെ സാമൂഹിക ശ്രദ്ധ ആവശ്യമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

Read also: ഹോളിവുഡ് താരങ്ങൾക്കൊപ്പം അതിഥിയായി ദുൽഖർ സൽമാനും അമാലും- അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം

അച്ചുവിന്റെ ‘അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നരേൻ- മീര ജാസ്മിൻ താര ജോഡികൾ ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ ശ്വേതാ മേനോൻ,രമേശ് പിഷാരടി,വി.കെ പ്രകാശ്,ശ്യാമപ്രസാദ് ,ജോണി ആന്റണി ,മല്ലിക സുകുമാരൻ ,ജൂഡ് ആന്റണി ആര്യ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങൾ പ്രധാന ലൊക്കേഷനുകളാകുന്ന ഈ ചിത്രം നിർമിക്കുന്നത് രഞ്ജിത്ത് മണംബരക്കാട്ടും ശ്രീറാം മണംബരക്കാട്ടും ചേർന്നാണ്.

Story highlights- Meera Jasmine and Narain reunite for Queen Elizabeth