കൊല്ലത്ത് ട്വന്റിഫോർ കണക്റ്റ് പര്യടനം തുടരുന്നു; ജനകീയ സദസ്സ് ഇന്ന് പട്ടാഴിയിൽ
ആഗോള മലയാളികളുടെ ബൃഹദ്ശൃംഖലയായ ട്വന്റിഫോര്‍ 24 കണക്ടിന്റെ പ്രചാരണ പരിപാടികള്‍ കൊല്ലം ജില്ലയിൽ തുടരുന്നു. കൊല്ലത്ത് ഇത് രണ്ടാം ദിനമാണ്. കൊട്ടാരക്കര എം ജി എം സ്കൂളിലാണ് രണ്ടാംദിനത്തിന് തുടക്കം. ഉച്ചയ്ക്ക് പുനലൂരാണ് പര്യടന സംഘം എത്തിച്ചേരുക. ശേഷം വൈകുന്നേരം 7.30ന് പത്തനാപുരം പട്ടാഴി ഡി വി എ മിനി സ്റ്റേഡിയത്തിൽ ജനകീയ സദസ്സ് നടക്കും. ‘വന്ദന നാടിന്റെ വേദന’ എന്ന വിഷയമാണ് ഇന്ന് ചർച്ച ചെയ്യുന്നത്. ഇന്നലെ കുണ്ടറയിൽ തുടക്കമിട്ട പര്യടനം, കരുനാഗപ്പള്ളി സുനാമി സ്മൃതമണ്ഡപത്തിലും ഭരണിക്കാവിലുമായി നടന്നു. ഭരണിക്കാവിൽ നടന്ന ജനകീയ സദസിൽ 24 എക്സിക്യൂട്ടീവ് എഡിറ്റർ ഗോപീകൃഷ്ണൻ സംസാരിച്ചു.
സമൂഹനന്മ ലക്ഷ്യമാക്കി ഫ്ളവേഴ്സ്, ട്വന്റിഫോര്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്കോട്ട് റോഡ് ഷോയ്ക്ക് എല്ലായിടങ്ങളിലും വന്‍സ്വീകരണമാണ് ലഭിക്കുന്നത്.
ലോക മലയാളികളെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് സഹായം ആവശ്യമുള്ളവരേയും സഹായിക്കാൻ സന്മനസ്സുള്ളവരേയും ഒരു ശൃംഖലയിലണിനിരത്തി നിർധനർക്കും അശരണർക്കും കൈത്താങ്ങാവാൻ വേണ്ടിയുള്ള പദ്ധതിയാണ് കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്കോട്ട്”.
Read Also: ‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്ളവേഴ്സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്.
Story highlights- 24 connect kollam district second day