കാൻസർ രോഗിയായ സുഹൃത്തിന് സഹപാഠികൾ ഒരുക്കിയ സർപ്രൈസ്- കണ്ണുനിറച്ച സൗഹൃദക്കാഴ്ച
ചുറ്റുമുള്ളവരെ സന്തോഷവാന്മാരാക്കി വയ്ക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. മറ്റുള്ളവർക്കായി അവർ ചെയ്യുന്ന കാര്യങ്ങൾ പ്രതിഫലേച്ഛ കൂടാതെയുള്ളതാണ്. ചേർത്തുനിർത്തലുകളിലൂടെ മാതൃകയാകുന്ന ഒട്ടേറെ ആളുകൾക്കിടയിലേക്ക് ചേർക്കപ്പെടുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ.
കാൻസറുമായി മല്ലിടുന്ന ഒരു ആൺകുട്ടിക്ക് സഹപാഠികളിൽ നിന്ന് ഏറ്റവും ഹൃദയസ്പർശിയായ സർപ്രൈസ് ആണ് ലഭിച്ചത്. ആ കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സഹപാഠികൾ നടത്തിയ ശ്രമം കൈയടി നേടുകയാണ്. രോഗംബാധിച്ച് ചികിത്സയുടെ ഭാഗമായി മുടി നഷ്ടമായ സുഹൃത്തിനായി സഹപാഠികൾ ഐക്യദാർഢ്യത്തോടെ തല മൊട്ടയടിച്ച് അവനെ അത്ഭുതപ്പെടുത്തി.
കുട്ടി കാൻസർ ചികിത്സ ആരംഭിച്ച സമയമായിരുന്നു.സഹപാഠികൾക്കും സുഹൃത്തുക്കൾക്കും അവനെ സന്തോഷിപ്പിക്കാനുള്ള മാർഗം വളരെ വ്യക്തമായി അറിയാമായിരുന്നു. ചികിത്സ കഴിഞ്ഞ് സ്കൂളിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ തല മൊട്ടയടിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കണ്ട് ആൺകുട്ടി ഞെട്ടി. ഇത് അവനെ സന്തോഷിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്തു.
Read Also: പ്രകൃതി ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ- ദേശീയ പതാകയോട് സാമ്യമുള്ള ചിത്രം പങ്കുവെച്ച് ഇന്ത്യൻ ഗവൺമെന്റ്
‘ആരും ഒറ്റയ്ക്ക് പോരാടുന്നില്ല: കാൻസർ ചികിത്സ ആരംഭിച്ച തങ്ങളുടെ സുഹൃത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ തല മൊട്ടയടിക്കുന്നു. മനോഹരവും ആവേശം പകരുന്നതുമായ ഒരു സർപ്രൈസ്,” വിഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെയാണ്. എന്തായാലും ഈ വിഡിയോ വളരെയധികം ശ്രദ്ധേയമായി.
Story highlights- A boy battling cancer got the most heartwarming surprise from his classmates