രസികൻ നൃത്തചുവടുകളിൽ വിസ്മയിപ്പിച്ച് ഒരു മുത്തശ്ശി- വിഡിയോ

പ്രായമേതായാലും ജീവിതം ആഘോഷമാക്കുന്നവർക്ക് എപ്പോഴും സന്തോഷമാണ്. പ്രായത്തിന്റെ ചുളിവുകൾ അവരുടെ ചർമ്മത്തിൽ പ്രതിഫലിച്ചാലും സന്തോഷത്തിന് അതിരുകളില്ല. അതിനാൽ തന്നെ എപ്പോഴും സജീവമായിരിക്കുക എന്നതാണ് അവരുടെ ജീവിത മന്ത്രം. ഇപ്പോഴിതാ, പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിക്കുകയാണ് ഒരു തമിഴ്നാട് സ്വദേശിയായ മുത്തശ്ശി.
പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ശരീരത്തിൽ കാണാമെങ്കിലും മുത്തശ്ശി നൃത്തം ചെയ്യുകയാണ്. ഒരു വിവാഹ മണ്ഡപത്തിൽ സ്റ്റേജിൽ ആളുകൾ നൃത്തം ചെയ്യുന്നുണ്ട്. സ്റ്റേജിനു താഴെനിന്ന് ക്യാമറയെ അഭിമുഖീകരിച്ച് മുത്തശ്ശി ആഘോഷത്തോടെ ചുവടുവയ്ക്കുന്നു. ഒപ്പമുള്ളവരും പിന്തുണയ്ക്കുന്നുണ്ട്. വളരെ രസകരമാണ് ഇവരുടെ നൃത്തം.
സെറ്റുസാരിയുടുത്ത് സദസിന് മുന്നിൽ നിന്ന് മനോഹരമായി നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വിഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ..’ എന്ന ഗാനത്തിനൊപ്പമാണ് മുത്തശ്ശി ചുവടുവയ്ക്കുന്നത്. അതിമനോഹരമായും വളരെ വഴക്കത്തോടെയുമാണ് ഈ മുത്തശ്ശി നൃത്തം ചെയ്യുന്നത്. നിറഞ്ഞ സദസിൽ ഈ പ്രായത്തിലും ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ ആത്മവിശ്വാസത്തിന് കൈയടിക്കാതെ വയ്യ. സമൂഹമാധ്യമങ്ങളിലെല്ലാം ഈ നൃത്തം വൈറലായിക്കഴിഞ്ഞു.
കുറച്ച് നാളുകൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള 72 കാരിയായ ഒരു മുത്തശ്ശി പാലക്കാടുള്ള ഒരു പാർക്കിൽ സാരിയുടുത്ത് സിപ്ലൈൻ ചെയ്ത കാഴ്ച വൈറലായിരുന്നു. തങ്ങളുടെ അറുപതുകളെ ചടുലമായ നൃത്തചുവടുകളിലൂടെ ആവേശത്തിലാക്കിയ ദമ്പതികളും ശ്രദ്ധനേടിയിരുന്നു.
Read also: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശീലമാക്കാം കലോറി കുറഞ്ഞ ജ്യൂസുകള്‍
വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്.
Story highlights- grandmother funny dance