ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശീലമാക്കാം കലോറി കുറഞ്ഞ ജ്യൂസുകള്‍

May 28, 2023

അമിതവണ്ണം എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അമിതമായ വണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല വിഷാദരോഗത്തിനും കാരണമാകാറുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പിന്‍തുടരേണ്ടതുണ്ട്. കലോറി കുറഞ്ഞ ജ്യൂസുകളാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കലോറി കുറവുള്ള ചില ജ്യൂസുകളെ പരിചയപ്പെടാം.

നെല്ലിക്ക ജ്യൂസില്‍ കലോറി കുറവാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ നെല്ലിക്കയില്‍ ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ കുക്കുമ്പര്‍ അഥവാ കക്കിരി ജ്യൂസും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ള കുക്കുമ്പറില്‍ കലോറി തീരെ കുറവാണ്.

Read also: മേളത്തിന്റെ ആവേശം ദേ, ഈ മുഖത്തുണ്ട്- ചെണ്ടമേളം ആസ്വദിക്കുന്ന കുഞ്ഞുമിടുക്കൻ

തണ്ണിമത്തന്‍ ജ്യൂസിലും കലോറി കുറവായതിനാല്‍ ഇതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. തണ്ണിമത്തന്‍ ജ്യൂസിലും ജലാംശം ധാരളമുണ്ട്. അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചാല്‍ വയര്‍ നിറഞ്ഞതുപോലെ അനുഭവപ്പെടുകയും വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കുന്നു. ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ ബീറ്റ്‌റൂട്ട് ജ്യൂസും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കിന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബീറ്റ്‌റൂട്ടില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Story highlights: These juices helps to reduce over weight