ഒർഹാന് കളർഫുൾ പിറന്നാൾ; ആഘോഷമാക്കി സൗബിൻ ഷാഹിർ

May 12, 2023

മലയാളികളുടെ പ്രിയ നായകനാണ് സൗബിൻ ഷാഹിർ. സമൂഹമാധ്യമങ്ങളിലും സജീവമാണ് സൗബിൻ. സിനിമാവിശേഷങ്ങളേക്കാൾ ഉപരി മകൻ ഒർഹാന്റെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളാണ് നടൻ അധികവും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, ഒർഹാന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സൗബിനും കുടുംബവും. കളർഫുൾ തീമിൽ ആണ് കുഞ്ഞിനായി സൗബിൻ പിറന്നാൾ ഒരുക്കിയത്.

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ താരമാണ് സൗബിൻ. സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് സൗബിൻ സാഹിർ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്.

സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ കൂടി. വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.

Read also: ‘മിഴിയഴക് നിറയും രാധ..’- രാധികമാർ കൃഷ്ണവേഷത്തിൽ പാടാനെത്തിയപ്പോൾ; വിഡിയോ

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് സൗബിൻ സാഹിർ. കഥാപാത്രങ്ങൾ കോമഡിയോ സീരിയസോ എന്തുതന്നെയായാലും തിരഞ്ഞെടുക്കുന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന താരമാണ് സൗബിൻ സാഹിർ. ചലച്ചിത്ര വിശേഷങ്ങൾക്കൊപ്പം സൗബിന്റെ കുടുംബ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. തന്റെ കുഞ്ഞിനും ഭാര്യക്കുമുള്ള ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

Story highlights- soubin celebrates orhan’s birthday