മാലിദ്വീപിന്റെ നീലക്കടൽ ചേലിൽ ചുവടുവെച്ച് കനിഹ- വിഡിയോ

June 2, 2023

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ. ഇപ്പോഴിതാ, മാലിദ്വീപിന്റെ നീലക്കടൽ ചേലിൽ ചുവടുവയ്ക്കുന്ന കനിഹയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ഒരു ഹിറ്റ് തമിഴ് ഗാനത്തിനാണ് കനിഹ ചുവടുവയ്ക്കുന്നത്. അതേസമയം, സിനിമാലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി കനിഹ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

മലയാളികളുടെ ഇഷ്ടം വളരെപ്പെട്ടെന്ന് സ്വന്തമാക്കിയ അന്യഭാഷാ നടിയാണ് കനിഹ. വിവിധ ഭാഷകളിൽ വേഷമിട്ടെങ്കിലും മലയാളത്തിലാണ് നടി ശോഭിച്ചത്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും പുലിയാണ് നടി. സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി ഇടക്ക് പാട്ടുകൾ പാടി പങ്കുവയ്ക്കാറുണ്ട് കനിഹ.  അതേസമയം, കനിഹ അവസാനമായി വേഷമിട്ടത് ‘പാപ്പൻ’ എന്ന ചിത്രത്തിലാണ്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.

Story highlights- kaniha dance