‘സ്വർഗ്ഗത്തിലോ, നമ്മൾ സ്വപ്നത്തിലോ..’- ദുബായ് സവാരിയുടെ വിഡിയോയുമായി മോഹൻലാൽ

June 9, 2023

മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. ഒരു അസാധ്യ നടൻ, നർത്തകൻ, ഗായകൻ എന്നിവയുടെയെല്ലാം മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ഇദ്ദേഹം. സംവിധാനത്തിലേക്കും ചുവടുവെച്ച മോഹൻലാലിൻറെ കഴിവുകൾ അവിടെയും അവസാനിക്കുന്നില്ല. യാത്രകളെയും പ്രണയിക്കുന്ന മോഹൻലാലിൻറെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ദുബായിൽ അവധി ആഘോഷിക്കുകയാണ് ഇദ്ദേഹം. വ്യവസായി എം എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. സമീർ ഹംസയ്‌ക്കൊപ്പമാണ് മോഹൻലാൽ ദുബായിൽ യാത്ര ഹെയ്‌യുന്നത്. യാത്രക്കിടെ വിഡിയോ പകർത്തുകയാണ് നടൻ. സമീർ ഹംസയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also: മഴക്കാലത്ത് റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുൻപും മോഹൻലാലിൻറെ രസകരമായ വിഡിയോകൾ സമീർ ഹംസ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ ഒരു മികച്ച പാചക വിദഗ്ധനാണെന്ന് ആരാധകർ അറിഞ്ഞത് സമീർ ഹംസയിലൂടെയാണ്. അദ്ദേഹത്തിന്റെ വിവിധ പാചകങ്ങൾ ഒന്നിച്ചാക്കി ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇന്റർനാഷണൽ ഷെഫ് ദിനത്തിൽ ആയിരുന്നു അദ്ദേഹം വിഡിയോ പങ്കുവെച്ചത്. “ഈ അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ഞങ്ങളുടെ മാസ്ട്രോ എനിക്ക് പെട്ടെന്ന് പാചകം ചെയ്യാനുള്ള പാഠങ്ങൾ നൽകുന്നു” എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ.

Story highlights- mohanlal and sameer hamsa dubai ride