ഏറ്റവും കൂടുതൽ പൊതുഅവധിയുള്ള രാജ്യം; വാരാന്ത്യ അവധികളും വെക്കേഷനുകളും കൂടാതെ 43 പൊതുഅവധി
അവധി ദിവസം കാത്തിരിക്കുന്നവരാണ് നമ്മളിൽ മിക്കവരും. നമുക്ക് ഇഷ്ടമുള്ള പല കാര്യങ്ങളും ചെയ്യാൻ മാറ്റി വെച്ചേക്കുന്ന ദിവസം. പ്രിയപെട്ടവർക്കൊപ്പമോ ഇഷ്ടമുള്ളിടങ്ങളിലോ ഈ ദിവസം ചെലവഴിക്കാൻ നമ്മൾ കാത്തിരിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇതിനെല്ലാം വില്ലനാകുന്നത് തികയാതെ പോകുന്ന അവധികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ അവധിയുള്ള രാജ്യം ഏതാണെന്ന് അറിയാമോ? അത് നേപ്പാളാണ്. ഈ സാമ്പത്തിക വർഷം 43 പൊതു അവധികളാണ് നേപ്പാളിലുള്ളത്. വാരാന്ത്യ അവധികളും വെക്കേഷനുകളുമൊക്കെ കൂട്ടാതെയാണ് നേപ്പാളിന് 43 പൊതുഅവധികളുള്ളത്.
അവധിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് മ്യാന്മാർ ആണ്. 32 അവധികളാണ് പ്രതിവർഷം ഇവിടെ ഉള്ളത്. പൊതുഅവധികൾ വളരെ കുറവുള്ള രാജ്യങ്ങളും ഉണ്ട്. അങ്ങനെ ഒരു രാജ്യമാണ് മെക്സിക്കോ. പ്രതിവർഷം എട്ട് പൊതു അവധികളാണ് ഇവിടെ ആളുകൾക്ക് കിട്ടുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീൽ, സ്വിറ്റ്സർലൻഡ്, ഇക്വഡോർ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ശരാശരി അവധികൾ കുറവാണ്. ചൈനയിൽ ശരാശരി അവധി 11 ദിവസങ്ങളാണ്.
ആഗോളതലത്തിൽ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതലുള്ള പൊതു അവധിയാണ് പുതുവത്സരദിനം. ജനുവരി ഒന്നിനു പലരാജ്യങ്ങളിലും പൊതുഅവധിയാണ്. അതിൽ തന്നെ വ്യത്യസ്തമായ അവധി ദിനങ്ങളുള്ള രാജ്യം ജപ്പാനാണ്. ദേശീയ പർവതദിനം, വയോദിനം തുടങ്ങിയ പൊതു അവധികൾ ഇവിടെയുണ്ട്.
Story highlights- Country with most public holidays