ഇത് ചാരുലത; ബംഗാൾ ചാരുതയിൽ നിത്യ മേനോൻ
മലയാള സിനിമയിലെ കഴിവുറ്റ താരമായ നിത്യ മേനോൻ ആദ്യ കാഴ്ച്ചയിൽ തന്നെ എല്ലാവരുടെയും മനസ്സിൽ കയറുന്നത് ചുരുളൻമുടിയും മനോഹരമായ പുഞ്ചിരിയുംകൊണ്ടാണ്. ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി. ഒട്ടേറെ ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നിത്യ മേനോൻ, ഇപ്പോഴിതാ, ഹൃദ്യമായ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ചാരുലത എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ബംഗാൾ സ്റ്റൈലിൽ സാരിയും ധരിച്ചിരിക്കുന്നത് കാണാം.
അതേസമയം, ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് നടി. ’19 (1) (a)’ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ വേഷമിട്ടത്. അതേസമയം, ഇന്ദു വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ’19 (1) (a)’ . ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. വളരെ കാലിക പ്രസകതമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
Read also: ഡോ. എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് എട്ട് വയസ്
അതേസമയം, കോളാമ്പി എന്ന സിനിമയിലും ണ് നിത്യ വേഷമിട്ടിരുന്നു. ആറാം തിരുകൽപ്പന എന്ന സിനിമയും നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളതാണ്. മലയാളത്തിനേക്കാൾ അന്യഭാഷയിലാണ് നിത്യ തിളങ്ങിയിട്ടുള്ളത്.
Story highlights- nithya menon’s bengali style photoshoot