സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ? കാത്തിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ
തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ ആഹാരം കഴിച്ചില്ലെങ്കിലും പ്രശ്നമൊന്നുമില്ല എന്ന് കരുതുന്നവരാണ് ഒരു വലിയ കൂട്ടം ആളുകളുണ്ട്. എന്നാൽ, ശാരീരിക ആരോഗ്യത്തിൽ ഇത്രയും അപകടം പിടിച്ച മറ്റൊരു ശീലമില്ല. ഒരുദിവസം ഒഴിവാക്കുന്നതല്ല, പതിവായി പ്രഭാതഭക്ഷണം വേണ്ടെന്നു വെക്കുന്നതാണ് അപകടം. പ്രഭാത ഭക്ഷണം മുടക്കരുതെന്ന് പലപ്പോഴും ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കാറുണ്ട്. രാത്രി കാലി വയറുമായി കിടന്നാലും രാവിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷികമാണ്. പക്ഷേ നിത്യവും ബ്രേക്ഫാസ്റ്റ് മുടക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്.
Read Also: കേരളത്തിൽ ചൂട് കൂടുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത-മുന്നറിയിപ്പ്
ഓഫീസിൽ പോകാൻ തിരക്ക് കൂട്ടുക, രാവിലെ ഭക്ഷണം ഉണ്ടാക്കാനുള്ള മടി, രാവിലെ എണീക്കാൻ മടി, സമയക്കുറവ് അങ്ങനെ പ്രഭാത ഭക്ഷണം ഒഴിവാക്കാൻ കാരണങ്ങൾ പലതാണ്. തുടർച്ചയായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുക.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതു കൊണ്ട് നിരവധി ദോഷങ്ങൾ ഉണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുന്നു, ഊർജ്ജം ഇല്ലാതാക്കുകയും മാനസികാവസ്ഥയെ പോലും ബാധിക്കുകയും ചെയ്യുന്നു, വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുന്നു, മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു, ശരീരഭാരം കൂടാൻ കാരണമാകുന്നു, മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമാകുന്നു, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുന്നു, പ്രതിരോധശേഷി കുറയുന്നു, കോർട്ടിസോളിന്റെ അളവ് വർധിക്കുന്നു
ശരീരത്തിലെ അസിഡിറ്റി ലെവൽ വർദ്ധിപ്പിക്കുന്നു, ഫൈബർ, വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന് ലഭിക്കണമെങ്കിൽ പ്രഭാതഭക്ഷണം കൂടിയേ തീരു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഈ അവശ്യ പോഷകങ്ങളുടെ അളവ് കുറയ്ക്കാൻ ഇടയാക്കുകയും, ഇത് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
Story Highlights: Side effects of skipping breakfast