ഇന്‍സ്റ്റഗ്രാം ചാറ്റ് തീമിൽ കേക്ക്; പിറന്നാളിന് സുഹൃത്തിന് സർപ്രൈസ്

July 3, 2023

പ്രിയപ്പെട്ടവരുടെ പിറന്നാൾ ആഘോഷിക്കാൻ നമുക്കൊക്കെ ഇഷ്ടമാണ്. ഏറെ സന്തോഷത്തോടെ അവർക്ക് ഇഷ്ടമുള്ള സമ്മാനങ്ങളും സർപ്രൈസുകളും നൽകി ആ ദിവസം ആഘോഷമാക്കാറുണ്ട്. ഇപ്പോൾ കേക്കിൽ വ്യത്യസ്തത പുലർത്തുന്ന രീതിയും നിലവിലുണ്ട്. കുട്ടികൾക്ക് ഇഷ്ടപെട്ട തീമിൽ കേക്ക് ഒരുക്കുക. ഇഷ്ടപെട്ട കഥാപാത്രങ്ങളുടെ കേക്ക് നൽകുക ഇതൊക്കെ ഇപ്പോഴത്തെ ട്രെൻഡാണ്. അത്തരത്തിൽ ഒരു പിറന്നാൾ കേക്ക് ആണ് സോഷ്യൽ മീഡിയയിൽ താരം.

ഈ കേക്കിന്റെ ഡിസൈന്‍ ഇന്‍സ്റ്റഗ്രാം ചാറ്റിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ്. ആര്‍ട്ടിസ്റ്റ് പാബ്‌ളോ റോചാറ്റ് ആണ് ഈ കേക്ക് ഡിസൈന്‍ ചെയ്തത്. ഈ കേക്കിന് പിന്നിലുള്ള വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഇന്‍സ്റ്റഗ്രാം മെസ്സേജില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ച റോചാറ്റ് കേക്ക് ഉണ്ടാക്കാന്‍ പോകുകയാണെന്ന് മെസേജിലൂടെ പറയുന്നു. ആ കേക്ക് ഇതുപോലെയായിരിക്കും കാണാന്‍ എന്നും അദ്ദേഹം പറയുമ്പോൾ ഏതുപോലെ എന്ന് സുഹൃത്ത് തിരിച്ചുചോദിക്കുന്നുണ്ട്. ഇതുപോലെ എന്ന് റോചാറ്റ് വീണ്ടും മറുപടി നല്‍കുന്നു. ഓക്കെ എന്ന് പറഞ്ഞ് ചാറ്റ് അവസാനിക്കുന്നു.

ഇതിന് പിന്നാലെയായി ഒരു കേക്ക് ഉണ്ടാക്കുന്ന വീഡിയോയാണ് കാണിക്കുന്നത്. എന്നാല്‍ കേക്ക് മുറിക്കുന്ന സമയത്താണ് ആ സർപ്രൈസ് കാത്തിരിക്കുന്നത്. കേക്കിന് അകത്ത് റോചാറ്റും സുഹൃത്തും തമ്മിലുള്ള സംഭാഷണത്തിന്റെ അതെ ഡിസൈന്‍ ആണ് ചെയ്തിരിക്കുന്നത്. ചാറ്റിൽ ഉപയോഗിച്ച ഇമോജി വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധനേടിയത്.

Story highlights- the instagram dm cake that went viral