കാലാവസ്ഥാ വ്യതിയാനം; യുകെയിലെ ജോലി സമയം മാറ്റേണ്ടി വരുമെന്ന് ഓക്‌സ്‌ഫോർഡ് പഠനം

July 18, 2023

കാലാവസ്ഥാ വ്യതിയാനം പ്രകൃതിയ്ക്കും മാനവരാശിയ്ക്കും ഏറെ നാശങ്ങങ്ങളാണ് വരുത്തിവെക്കുന്നത്. ഇതുമൂലം വർധിച്ചു വരുന്ന ആഗോള താപനവും ഏറെ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഈ ചൂടിനെ നേരിടാൻ കമ്പനികൾ അവരുടെ ജീവനക്കാരുടെ പ്രവർത്തന രീതികൾ മാറ്റേണ്ടതുണ്ട് എന്നാണ്.

അതുകൊണ്ട് തന്നെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ജോലി ചെയ്യുന്നത് ഒരു പഴയ കാര്യമായി മാറിയേക്കാം. തൊഴിലാളികൾ രാവിലെ 6 മണിക്ക് ഷിഫ്റ്റ് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് പൂർത്തിയാക്കുന്ന രീതിയിലേക്ക് മാറണമെന്നാണ് ഓക്സ്ഫോർഡ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. യുകെയിലെ ഉച്ച ചൂടിനെ മറികടക്കാൻ ഇതാണ് വഴിയെന്നാണ് വിദഗ്ദർ പറയുന്നത്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

ദീർഘദൂര യാത്രയുള്ളവർക്ക്, ഒരുങ്ങാനും ജോലിക്ക് പോകാനും കൃത്യസമയത്ത് ജോലിയിൽ എത്തിച്ചേരാനും പുലർച്ചെ 3 മണിക്ക് അല്ലെങ്കിൽ 4 മണിക്ക് ദിവസം ആരംഭിക്കണം എന്ന അർത്ഥം. ജോലി സമയത്തെ ഈ മാറ്റം തികച്ചും പുതിയതാണ് എന്ന് പറയാൻ സാധിക്കില്ല. കാരണം പല ബിസിനസുകളും ഇതിനകം വേനൽക്കാല സമയം സ്വീകരിച്ചിട്ടുണ്ട്. L’Oréal, Asos, Nike എന്നിവ ആ കമ്പനികളിൽ ഉൾപ്പെടുന്നു.

ചൂടേറിയ താപനിലയെ നേരിടാൻ ഏറ്റവും കൂടുതൽ പൊരുത്തപ്പെടേണ്ട നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ എന്നാണ് നേച്ചർ സസ്റ്റൈനബിലിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം അവകാശപ്പെടുന്നത്.

Story highlights – UK Employees Could Soon Have To Work 6-2 Due To Climate Change