‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ’- വ്യഥയോടെ മമ്മൂട്ടി

August 9, 2023

മലയാള സിനിമയിൽ നികത്താനാകാത്ത നഷ്ടമാകുകയാണ് സംവിധായകൻ സിദ്ദിഖിന്റെ വേർപാട്. ആരാധകരും സിനിമാപ്രവർത്തകരും പ്രിയ സംവിധായകന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുകയാണ്. അധികമൊന്നും ഇല്ലെങ്കിലും വളരെ വൈകാരികമായ ഒരു കുറിപ്പാണ് നടൻ മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ..അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ..സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി..’- മമ്മൂട്ടി കുറിക്കുന്നു,

ഇന്നലെ രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

Read also: ‘ഓ ജുംകാ..’; മക്കൾക്കൊപ്പം ചുവടുവെച്ച് ജോജു ജോർജ്- വിഡിയോ

ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കാബൂളിവാല, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Story highlights- mammootty about siddique’s demise