QR കോഡുകൾ സ്കാൻ ചെയ്യുംമുൻപ് അറിഞ്ഞിരിക്കേണം, ഈ കാര്യങ്ങൾ..
ക്യുആർ എന്നാൽ ‘ക്വിക്ക് റെസ്പോൺസ്’ എന്നാണ് അർത്ഥമാക്കുന്നത്. ലളിതമായി തോന്നുമെങ്കിലും, ക്യുആർ കോഡുകൾ ധാരാളം ഡാറ്റ സംഭരിക്കുന്നതിന് പ്രാപ്തമാണ്. ഒരു ഡിജിറ്റൽ ഉപകരണത്തിന് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഒരു തരം ബാർകോഡാണ് QR കോഡ്, അത് ചതുരാകൃതിയിലുള്ള ഗ്രിഡിൽ പിക്സലുകളുടെ ഒരു ശ്രേണിയായി വിവരങ്ങൾ സംഭരിക്കുന്നു. നമ്മൾ ദൈനംദിന ജീവിതത്തിൽ ഇത്തരത്തിൽ സ്കാൻ ചെയ്യുന്നത് നിരവധി തവണയാണ്. എന്നാൽ ഇവ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്. അവയേതൊക്കെയെന്ന് നോക്കാം.
QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ “open URLs automatically’ എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..
QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.
Story highlights- kerala police about QR Code