കൊച്ചിയിലെ ഭക്ഷണപ്രേമികളുടെ ലിസ്റ്റിൽ ഇനി ഇതും; ഹിറ്റായി മാറുന്ന ബിരിയാണി കട!!
ബിരിയാണി ഇഷ്ടമില്ലാത്തവർ ആരാണല്ലേ? എന്തെല്ലാം വ്യത്യസ്ത തരം ബിരിയാണികളാണുള്ളത്. മലബാർ ദം ബിരിയാണി, തലശ്ശേരി ബിരിയാണി, കൊച്ചി സ്റ്റൈൽ ബിരിയാണി, മാഞ്ഞാലി ബിരിയാണിയും തുടങ്ങി ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുന്ന തലപ്പാക്കട്ടിയും ദൊണ്ണെ ബിരിയാണി വരെ ആ ലിസ്റ്റിലുണ്ട്. എന്നാൽ ഈ കൂട്ടത്തിലേക്ക് ഒരു താരം കൂടി വരികയാണ് കൊച്ചിയിലേക്ക്. സിദ്ധിഖ് ബിരിയാണി!! കൊച്ചിയുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് സിദ്ധിഖ് ബിരിയാണി. കടയുടെ പേര് ഇതാണെങ്കിലും വിളംബുന്നത് മലബാർ ബിരിയാണിയുടെ ഒരു സ്പെഷ്യൽ പതിപ്പാണ്. (kochi’s viral biriyani)
വയനാടൻ കൈമയിൽ വെന്തു പാകമായി വരുന്ന ഈ ബിരിയാണിയുടെ രുചിയും മണവും പകരം വെക്കാനില്ലാത്ത ഒന്നാണ്. കൂടെ ചെറുതീയിൽ വേവുന്ന മസാല നിറഞ്ഞ ചിക്കനും. വെന്തു പാകമായി വരുന്ന ചിക്കന് മുകളിൽ വറ്റിച്ചു വെച്ച അരി കൂടിയിട്ടു ദം ചെയ്തെടുത്താണ് ബിരിയാണി തയാറാക്കിയെടുക്കുന്നത്. കൂടെ കഴിക്കാൻ ഇവർ തന്നെ തയാറാക്കുന്ന സ്പെഷ്യൽ ചിക്കൻ 65 കൂടിയുണ്ട്. അതുകൂടി ചേരുമ്പോൾ ഇവിടുത്തെ രുചിയ്ക്ക് അഴക് കൂടും.
Read also: കുപ്പിവള നൽകി കളക്ടർ; അവകാശ രേഖയ്ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ
എറണാകുളം വാഴക്കാലയിലാണ് സിദ്ദിഖ് ബിരിയാണി ഉള്ളത്. കൊച്ചിയിലെത്തുന്ന ഭക്ഷണപ്രേമികൾക്ക് ഓടിയെത്താൻ ഇനി ഈ ഒരു സ്ഥലം കൂടി.
Story highlights- kochi’s viral biriyani